പ്രേക്ഷകരുടെ ബുദ്ധിയേയും വിവേകത്തേയും വിലകുറച്ചു കാണരുതെന്നും സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന സിനിമകള്‍ കാണാനുള്ള സാഹചര്യം അവര്‍ക്ക് ഒരുക്കിക്കൊടുക്കണമെന്നും ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. ഇന്ത്യന്‍ പനോരമയില്‍ നിന്നും മറാത്തി ചിത്രം ന്യൂഡും, മലയാളം സിനിമ എസ് ദുര്‍ഗയും മാറ്റി നിര്‍ത്തുകയും സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതി നിരന്തരമായി ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഫര്‍ഹാന്റെ പ്രതികരണം.

‘ആ രണ്ടു ചിത്രങ്ങളുടെയോ പത്മാവതിയുടേയോ മാത്രം കാര്യമല്ല. മുമ്പും പല സിനിമകള്‍ക്കും ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ സംഭവിക്കരുത് എന്നു തന്നെയായിരുന്നു അന്നും ഞാന്‍ പറഞ്ഞിട്ടുള്ളത്. എന്തൊന്നും നിരോധിക്കുന്നതിനോട് എനിക്ക് എതിര്‍പ്പാണ്. പ്രേക്ഷകരെ കുട്ടികളായി കണക്കാക്കുന്ന രീതി നമ്മള്‍ അവസാനിപ്പിക്കണം.’ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയില്‍ കര്‍നി സേന പ്രവര്‍ത്തകര്‍ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ തല്ലിത്തകര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ