scorecardresearch
Latest News

10 ദിവസം, 100 സിനിമകൾ: ഗ്ലോബൽ ഫിലിം ഫെസ്റ്റിവൽ ഓൺലൈനിൽ കാണാം

ജൂൺ ആറ് വരെയാണ് ചലച്ചിത്രോത്സവം. എല്ലാ ചിത്രങ്ങളും സൗജന്യമായി കാണാം

we are one, online film festival, film festival, films online, films, foreign films, festival movies, വീ ആർ വൺ, ഫിലിം ഫെസ്റ്റിവഷൽ, ie malayalam, ഐഇ മലയാളം

കോവിഡ് മഹാമാരി കാരണം ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ മാറ്റിവച്ചിരുന്നു. ട്രയ്ബേക ഫിലിം ഫെസ്റ്റിവലടക്കമുള്ള മറ്റ് ചലച്ചിത്രോത്സവങ്ങളും ഇത്തരത്തിൽ മാറ്റിവച്ചിട്ടുണ്ട്. ടൊറന്റോ ഇൻറർനാഷനൽ ഫിലം ഫെസ്റ്റിലും വെനീസ് ഫിലിം ഫെസ്റ്റിവലുമടക്കം ചില ചലച്ചിത്രോത്സവങ്ങൾ ഈവർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് നീട്ടിവച്ചു. ലോകത്ത് കോവിഡ് വ്യാപനനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഈ ചലച്ചിത്രോത്സവങ്ങൾക്കായി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നോ അവ നടക്കുമോ എന്നോ അറിയില്ല.

എന്നാൽ, ചലച്ചിത്ര പ്രേമികൾക്ക് ഇനി ഓൺലൈൻ ഫിലിം ഫെസ്റ്റിവലിലെ സിനിമകൾ കാണാം, മേയ് 29 (ഇന്ന്) മുതൽ ജൂൺ 07 വരെ നടക്കുന്ന ‘വീ ആർ വൺ’ അന്താരാഷ്ട്ര ഓൺലൈൻ ചലച്ചിത്രോത്സവത്തിലൂടെ.

21 ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്ത 100 സിനിമകൾ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ഇത്തരത്തിലുള്ള ആദ്യ ചലച്ചിത്രോത്സവമാണ് ‘വീ ആർ വൺ’ അന്താരാഷ്ട്ര ഓൺലൈൻ ചലച്ചിത്രോത്സവം. ചർച്ചകളും വിർച്വൽ റിയാലിറ്റി ഉള്ളടക്കങ്ങളും സംഗീതപരിപാടികളും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുണ്ടാവും.

ട്രയ്ബേക എന്റർ പ്രൈസസും യൂട്യൂബും ചേർന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ജിയോ എംഎഎംഐ മുംബൈ ഫിലിം ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്ത രണ്ട് വീതം ഫീച്ചർ ഫിലിമുകളും ഷോർട്ട് ഫിലിമുകളുമാണ് ഇന്ത്യയിൽ നിന്ന് ഓൺലൈൻ ഫിലിം ഫെസ്റ്റിവലിലുൾപ്പെടുത്തിയിരിക്കുന്നത്.
അരുൺ കാർത്തിക് സംവിധാനം ചെയ്ത ‘നാസിർ’, പ്രതീക് വാത് സംവിധാനം ചെയ്ത ‘ഈബ് അല്ലയ് ഓ’ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഫീച്ചർ ചിത്രങ്ങൾ. അതുൽ മോംഗിയ സംവിധാനം ചെയ്ത ‘എവേയ്ക്’, ഷാൻ വ്യാസ് സംവിധാനം ചെയ്ത ‘നട്ഖട്’ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഷോർട്ട് ഫിലിമുകൾ.

‘നാസിർ’, ‘ഈബ് അല്ലയ് ഓ’ ,’എവേയ്ക്’,’നട്ഖട്’ എന്നീ ചിത്രങ്ങൾ ഇന്ത്യയുടെയും ലോകത്തിന്റെയും വൈവിധ്യത്തിന്റെ അടിയന്തര പ്രാധാന്യമുള്ളതും പ്രസക്തവുമായ വശങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ജിയോ എംഎഎംഐ മുംബൈ ഫിലിം ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയരക്ടറായ സ്മൃതി കിരൺ പറഞ്ഞു. ലോക സിനിമാ സമൂഹവുമായി ഐക്യപ്പെടാനുള്ള അതുല്യമായ അവസരവും പുതു സിനിമാ രംഗത്തുനിന്നുള്ള നമ്മുട ഏറ്റവും മികച്ച ശബ്ദങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വേദിയുമാണ് വീ ആർ വൺ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

ആനെസി ഇന്റർനാഷണൽ ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, കാൻ ഫിലിം ഫെസ്റ്റിവൽ, റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ജറുസലേം ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഫെസ്റ്റിവലുകളുമായും സഹകരിച്ചാണ് വീ ആർ വൺ ഓൺലൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ചലച്ചിത്രോത്സവത്തിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല. സൗജന്യമായി കാണാം. എന്നാൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനുള്ള തുക ഫെസ്റ്റിവലിന്റെ വെബ് പേജുകൾ വഴി സംഭാവന ചെയ്യാം.

ഫെസ്റ്റിവലിൽ ഉൾപ്പെട്ട ചില ശ്രദ്ധേയ ചിത്രങ്ങളുടെയും സിനിമാ ചർച്ചകളുടെയും സമയക്രമം ചുവടെ ചേർക്കുന്നു:

  • Annecy Shorts for Families: Bird Karma, Bilby, Marooned- 29 May, 7 am EST
  • Tribeca 2020 Shorts Program: Egg, The Light Side, TOTO, When I Write it, Motorcycles Drive By, No More Wings, Cru-Raw – 29 May, 05.15 pm EST
  • Eeb Allay Ooo- 30 May, 7am EST
  • Claire Denis in conversation with Olivier Assayas- 30 May, 1.15pm EST

 

  • Cinema Café with Jane Campion and Tessa Thompson- May 31, 1:45 p.m. EST ( This conversation was recorded live from the Sundance Film Festival.)
  • Best Animated Short Films Rigo Mora Award: The Cats, Cerulia, 32-RBIT – June 1, 12.30EST
  • Tribeca Talks: Alejandro Iñárritu with Marina Abramović- June 1, 11.45 am EST (The Academy Award-winning filmmaker Iñárritu talks with Abramović, a renowned performance artist, about his celebrated movies.)
  • Shiraz- June 2, 12.15 pm EST (A restoration by the BFI National Archive. This movie is directed by Franz Osten and features an Indian cast of Himansu Rai, Enakshi Rama Rau and Seeta Devi.)
  • The Epic of Everest- June 4, 5 pm EST (Shooting with a hand-cracked camera in brutally harsh conditions, Captain John Noel accompanied George Mallory and Andrew Irvine as they made their third attempt to climb Everest. The documentary, restored by the BFI National Archive, showcase the landscape’s breathtaking beauty and life in Tibet at that time.)
  • Conversation: Ang Lee and Hirokazu Kore-eda- June 5, 05.30 pm EST (Nine-time Oscar-winner Ang Lee and Palme d’Or winner Hirokazu Kore-eda (Shoplifters) discuss the state of film art today.)
‘നാസിർ’ സിനിമയിൽനിന്നുള്ള രംഗം
  • Nasir- June 6, 9.30 am EST (Arun Karthick’s sophomore feature applies subtle expressionism to an ordinary day in the life of Nasir, a middle-aged salesman, and stays quietly observational until nationalist bigotry disrupts the routine.)
  • Atlantiques- June 7, 11:55 am EST (Mati Diop’s 2009 richly textured documentary and precursor to her much-acclaimed debut feature Atlantics.)
  • The Iron Hammer- June 7, 4:30 pm EST (Director Joan Chen’s charts the inspiring life and career of ‘Jenny’ Lang Ping, a fearless volleyball star and coach.)

*യുഎസിലെ ഈസ്റ്റേൺ ടൈം പ്രകാരമാണ് ഭാഗിക സമയക്രമം നൽകിയിരിക്കുന്നത്. ഇന്ത്യൻ സ്റ്റാൻഡേഡ് ടൈമിൽനിന്ന് 9 മണിക്കൂർ 30 മിനുറ്റ് പിറകിലാണ് ഈസ്റ്റേൺ ടൈം. http://www.weareoneglobalfestival.com/ എന്ന വെബ്സൈറ്റിൽ ചിത്രങ്ങളുടെ വിശദമായ സമയക്രമം ലഭ്യമാണ്.

Read More: A global film festival will stream 100 movies over the next 10 days

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: We are one a global film festival 100 movies 10 days online