/indian-express-malayalam/media/media_files/uploads/2023/01/Shah-Rukh-Khan-Deepika-Padukone-John-Abraham-11.jpg)
'പഠാന്റെ' വിജയാഘോഷത്തിലാണ് നടൻ ഷാരൂഖ് ഖാനും അണിയറപ്രവർത്തകരും. പഠാനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയാനും മാധ്യമപ്രവർത്തകരോട് സംവദിക്കാനുമായി തിങ്കളാഴ്ച മുംബൈയിൽ യാഷ് രാജ് ഫിലിംസ് സംഘടിപ്പിച്ച പരിപാടിയിൽ ഷാരൂഖും ദീപികയും ജോൺ എബ്രഹാമും അടങ്ങുന്ന 'പഠാൻ' താരങ്ങൾ പങ്കെടുത്തു.
/indian-express-malayalam/media/media_files/uploads/2023/01/Shah-Rukh-Khan-Deepika-Padukone-John-Abraham-1.jpg)
പരിപാടിയ്ക്കിടെ തന്റെ സഹതാരങ്ങളായ ദീപികയേയും ജോൺ എബ്രഹാമിനെയും ചേർത്തുപിടിച്ചു കൊണ്ട് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'പഠാൻ ടീമിലെ അമർ, അക്ബർ, ആന്റണിമാരാണ് ഞങ്ങൾ, സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്നാണ് ഷാരൂഖ് പറഞ്ഞത്. മൻമോഹൻ ദേശായിയുടെ 1977ലെ ഹിറ്റ് ചിത്രമായ 'അമർ, അക്ബർ, ആന്റണി'യിലെ കഥാപാത്രങ്ങളോട് തന്നെയും തന്റെ സഹതാരങ്ങളെയും ഉപമിക്കുകയായിരുന്നു ഷാരൂഖ്.
ഒരു വികാരവും വ്രണപ്പെടുത്താതെ രാജ്യത്തെ ഒന്നിപ്പിക്കാനും രസിപ്പിക്കാനുമുള്ള മാധ്യമമാണ് കലാകാരന്മാർക്ക് സിനിമയെന്നും ഷാരൂഖ് പറഞ്ഞു. “സത്യം പറഞ്ഞാൽ, സിനിമകൾ നിർമ്മിക്കുമ്പോൾ, അത് വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ ആവട്ടെ, സന്തോഷം, സാഹോദര്യം, സ്നേഹം, ദയ എന്നിവ പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡാറിൽ ഞാനൊരു മോശം കഥാപാത്രമായി അഭിനയിച്ചതുകൊണ്ടോ അല്ലെങ്കിൽ ഈ ചിത്രത്തിൽ ജോൺ മോശം ആളായി അഭിനയിക്കുന്നതുകൊണ്ടോ ഒന്നും ഞങ്ങളാരും മോശമാവുന്നില്ല. ഞങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊന്നും ഒരു വികാരത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല. അത് വിനോദം മാത്രമാണ്."
/indian-express-malayalam/media/media_files/uploads/2023/01/image-39.png)
"സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് ദീപിക, അവൾ അമർ, ഞാൻ ഷാരൂഖ് ഖാൻ, ഞാൻ അക്ബർ, ജോൺ അവൻ അന്തോണിയാണ്. ഞങ്ങൾ 'അമർ, അക്ബർ, അന്തോണിയാണ്. അതാണ് സിനിമ. ഞങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. പ്രേക്ഷകരുടെ സ്നേഹം ഞങ്ങളാഗ്രഹിക്കുന്നു. ഈ കോടികളൊന്നുമല്ല പ്രധാനം. ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അതിലും വലുതായി ഒന്നുമില്ല,” ഷാരൂഖ് കൂട്ടിച്ചേർത്തു.
സിനിമയിൽ നിന്നും വിട്ടുനിന്ന നാലു വർഷത്തേക്കാൾ കൂടുതൽ സ്നേഹം 'പഠാൻ'തനിക്കു തന്നുവെന്നും ഷാരൂഖ് പറയുന്നു. “എന്റെ നാല് വർഷങ്ങൾ… കോവിഡിന് നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്തില്ല. ഞാനെന്റെ കുട്ടികളോടൊപ്പമായിരുന്നു. അവർ വളരുന്നത് ഞാൻ കണ്ടു.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.