Latest News

സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയ്ക്ക് ഡബ്ല്യുസിസിയുടെ ആശംസകള്‍

“89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു.”

WCC

തിരുവനന്തപുരം: മലയാള സിനിമയിലെ പുതിയ വനിതാ കൂട്ടായ്മയ്ക്ക് ആശംസകളുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ഡബ്ല്യുസിസി ആശംസകള്‍ അറിയിച്ചത്.

‘പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യുസിസി അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ളാദിക്കാതെയും വയ്യ.

അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം, ആഹ്ളാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.’

ഫെഫ്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയുടെ അധ്യക്ഷ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Wccs facebook post about new women association in malayalam film industry

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express