മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഗിന്നസ് പക്രു അത്ഭുതദ്വീപ്, ബിഗ് ഫാദര്‍, ഇളയരാജ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. താരത്തിന് ആരാധകരും ഏറെയുണ്ട്. പ്രതിഭയുടെ കൈയ്യൊപ്പു പതിഞ്ഞ എന്റെ കൊച്ചു മെഴുകു പ്രതിമ’ എന്ന അടിക്കുറിപ്പോടെ സാമൂഹ്യമാധ്യമത്തില്‍ താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പക്രുവിന്റെ ആരാധകനും ശില്പിയുമായ ഹരികുമാര്‍ നിര്‍മ്മിച്ചതാണ് പക്രുവിന്റെ പ്രതിമ.കോട്ടയം പ്രസ്ക്ലബ്ബില്‍ ഗിന്നസ് പക്രു തന്നെ പ്രതിമ അനാച്ഛാദനം ചെയ്തതു. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. ജീവിതത്തില്‍ നമ്മള് പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ശില്പി ഹരികുമാര്‍ അത്ഭുതപ്പെടുത്തിയെന്നും ഗിന്നസ് പക്രു പറഞ്ഞു.
ഏതാണ് ഒർജിനൽ? എന്ന അടിക്കുറിപ്പോടെ പ്രതിമയ്ക്ക് ഒപ്പമുള്ള ചിത്രവും പക്രു ഷെയർ ചെയ്തിട്ടുണ്ട്.
1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.
‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.
Read More: തുടക്കം അമ്പിളി ചേട്ടനൊപ്പം; ആദ്യചിത്രത്തിന്റെ ഓർമ്മകളിൽ ഗിന്നസ് പക്രു
2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.