ജലസംരക്ഷണത്തിനു വേണ്ടി നടൻ ആമിർ ഖാൻ തുടക്കമിട്ട വാട്ടർ കപ് മൽസരത്തിന്റെ രണ്ടാം സീസണിന് മേയ് ഒന്നിന് തുടക്കം. ‘ജൽയുക്ത് ശിവാർ അഭിയാൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് മൽസരം. അഞ്ചു വർഷത്തിനുളളിൽ മഹാരാഷ്ട്രയിലെ ജനങ്ങളെ വരൾച്ചയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുളളതാണ് പദ്ധതി.

ഗ്രാമവാസികൾ മൽസരത്തിൽ പങ്കെടുക്കണമെന്ന് ആമിറും ഭാര്യയും ട്വിറ്റർ പേജിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലൂടെ അഭ്യർഥിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾക്ക് 50 ലക്ഷം, 30 ലക്ഷം, 20 ലക്ഷം എന്നിങ്ങനെ ലഭിക്കും. ഇതിനു പുറമേ ഓരോ താലൂക്കിലും ആദ്യം എത്തുന്ന വില്ലേജിന് 10 ലക്ഷം രൂപ വീതം ലഭിക്കും.

കഴിഞ്ഞ വർഷം 116 വില്ലേജുകളാണ് മൽസരത്തിൽ പങ്കെടുത്തത്. മൽസരം വൻ വിജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ