പൃഥ്വിരാജിനെ നായകനാക്കി ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പഞ്ചാബി സുന്ദരി വാമിക ഗബ്ബി. ചിത്രത്തില്‍ ഒരു അമാനുഷിക കഥാപാത്രത്തെയാണ് വാമിക അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇവ എന്നാണ് സിനിമയില്‍ വാമികയുടെ കഥാപാത്രത്തിന്റെ പേര്. ടൊവിനോ തോമസിന്റെ നായികയായി ‘ഗോദ്ധ’യിലൂടെയാണ് വാമിക മലയാളത്തില്‍ അരങ്ങേറിയത്

മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രംഗങ്ങള്‍ നയനില്‍ പ്രതീക്ഷിക്കാമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംവിധാനത്തോടൊപ്പം തിരക്കഥ ഒരുക്കുന്നതും ജുനൂസ് മുഹമ്മദ് തന്നെയാണ്. അഭിനന്ദ് രാമാനുജം കാമറയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് 9. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് കൈകോര്‍ത്തത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്‌ചേഴ്‌സ് കടക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ