/indian-express-malayalam/media/media_files/uploads/2019/04/Vivek.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മോദിയുടെ വേഷം കൈകാര്യം ചെയ്യുന്ന നടന്‍ വിവേക് ഒബ്രോയ് അനുഗ്രഹം തേടി സായിബാബ ക്ഷേത്രത്തില്‍. സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് എത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദി നഗരത്തിലെ പ്രശസ്തമായ ക്ഷേത്രമാണ് വിവേക് ഒബ്രോയ് സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ച ചിത്രത്തിന്റെ റിലീസ് എത്രയും വേഗം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിവേക് ഒബ്രറോയ് പറഞ്ഞു.
Read More: മോദി ആവാന്‍ ശ്രമിച്ച് വിവേക് ഒബ്‍റോയി; ചിത്രം ഒരുങ്ങുന്നത് മലയാളത്തിലടക്കം 23 ഭാഷകളില്‍
'ഞങ്ങള്‍ സായിബാബയുടെ അനുഗ്രഹം തേടി എത്തിയതാണ്. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ആരാധകരുമെല്ലാം ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വളരെ പ്രചോദിപ്പിക്കുന്ന ഒരു കഥയില്‍ നിന്നുമാണ് ഞങ്ങള്‍ ആ ചിത്രം ഒരുക്കിയത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഞങ്ങളെ ആക്രമിക്കുകയാണ്. സിനിമ എത്രയും പെട്ടെന്ന് റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു,' താരം പറഞ്ഞു.
ചിത്രം യുവ തലമുറയെ പ്രചോദിപ്പിക്കുമെന്നും വിവേക് ഒബ്രോയ് പറഞ്ഞു. ലോക് സഭ തിരഞ്ഞെടുപ്പിന്റ പെരുമാറ്റച്ചട്ട ലംഘനമാണ് ചിത്രം എന്ന് ആരോപിച്ച് എംഎന്‍എസ് കഴിഞ്ഞ മാസം സിനിമയുടെ റിലീസിനെതിരെ രംഗത്തെത്തിയിരുന്നു.
'എനിക്കറിയില്ല എന്തിനാണ് എംഎന്‍എസ് തലവന്‍ രാജ് താക്കറെ ഈ സിനിമയ്‌ക്കെതിരെ സംസാരിക്കുന്നത് എന്ന്. ഞങ്ങള്‍ക്കൊപ്പം ഈ ചിത്രം കാണാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷിണിക്കുന്നു. അദ്ദേഹത്തിന് ഉറപ്പായും അത് ഇഷ്ടപ്പെടും,' വിവേക് ഒബ്‌റോയ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us