/indian-express-malayalam/media/media_files/2025/12/28/vrusshabha-2025-12-28-20-01-20.jpg)
Vrusshabha Box Office Collection Day 3
Vrusshabha Box Office Collection: മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'. പാൻ-ഇന്ത്യൻ എപിക് ഫാന്റസി ചിത്രമായി ഒരുക്കിയ വൃഷഭ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ആരാധകരിൽ പലരും ആകാംക്ഷയോടെയാണ് ചിത്രത്തെ വരവേറ്റത്. എന്നാൽ ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടിയാണ് ചിത്രം നേരിടുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങളിലൊന്നായി വൃഷഭ മാറുകയാണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനെത്തി ആദ്യ ശനിയാഴ്ച രാജ്യവ്യാപകമായി ചിത്രത്തിന് 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് നേടാനായത്. കഴിഞ്ഞ വർഷം ഇതേസമയം, തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം 'ബറോസി'നെക്കാൾ വലിയ തിരിച്ചടിയാണ് ചിത്രം നേരിടുന്നത്.
Also Read: ക്രിസ്മസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി... ലാലേട്ടാ; വൃഷഭയെ ട്രോളി നടി സരിത ബാലകൃഷ്ണൻ
വരും ദിവസങ്ങളിൽ കളക്ഷനിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിൽ, ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി വൃഷഭ മാറിയേക്കും. റിപ്പോർട്ടുകൾ അനുസരിച്ച്, 70 കോടിയോളം ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ആഭ്യന്തര കളക്ഷനായി 1.16 കോടി രൂപ മാത്രമാണ് മൂന്നു ദിവസംകൊണ്ട് നേടാനായത്. ബറോസ് ഈ കാലയളവിൽ 1.25 കോടി വരുമാനമുണ്ടാക്കിയതായാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ടു ചെയ്യുന്നത്.
Also Read: അതിഭീകര കാമുകൻ ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?
വൃഷഭയുടെ മലയാളം പതിപ്പ് മൂന്നാം ദിവസം വെറും 15 ലക്ഷം രൂപ മാത്രം നേടിയപ്പോൾ, തെലുങ്ക് പതിപ്പ് 6 ലക്ഷം രൂപയും ഹിന്ദി പതിപ്പ് 2 ലക്ഷം രൂപയും കന്നഡ പതിപ്പ് 1 ലക്ഷം രൂപയും മാത്രമാണ് നേടിയത്. ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 5 മണി വരെ ചിത്രത്തിന്റെ ആഗോള വരുമാനം 1.25 കോടി രൂപ മാത്രമാണ്. അതേസമയം, മോഹൻലാലിനെ സംബന്ധിച്ച് ഒന്നിലേറെ ബ്ലോക്ബസ്റ്റർ വിജയങ്ങൾ സമ്മാനിച്ച വർഷമായിരുന്നു ഇത്. എമ്പുരാൻ 265.5 കോടി രൂപയും തുടരും 234.5 കോടി രൂപയും ഹൃദയപൂർവ്വം 76.25 കോടി രൂപയുമായിരുന്നു ആഗോള കളക്ഷനായി സ്വന്തമാക്കിയത്.
Read More: ബോക്സ് ഓഫീസിൽ 'സർവ്വം മംഗളം'; ക്രിസ്മസ് തൂക്കി നിവിൻ പോളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us