scorecardresearch

ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ക്യൂട്ടായ 'നാട്ടു നാട്ടു'; കുഞ്ഞനിയനൊപ്പം ചുവടുവച്ച് വൃദ്ധി

കുഞ്ഞനുജനൊപ്പം നാട്ടുനാട്ടു ഡാൻസിനു ചുവടുവയ്ക്കുന്ന വൃദ്ധിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

കുഞ്ഞനുജനൊപ്പം നാട്ടുനാട്ടു ഡാൻസിനു ചുവടുവയ്ക്കുന്ന വൃദ്ധിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vriddhi Vishal| Vriddhi Vishal latest video| Vriddhi Vishal Viral Video

വൃദ്ധി വിശാൽ അനിയനൊപ്പം

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമാണ് വൃദ്ധി വിശാൽ. സാറാസ്, കടുവ, 2018 തുടങ്ങിയ ചിത്രങ്ങളിലെല്ലാം വൃദ്ധി തിളങ്ങി. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് വൃദ്ധി. ഇപ്പോഴിതാ, കുഞ്ഞനുജനൊപ്പം നാട്ടുനാട്ടു ഡാൻസിനു അനുസരിച്ച് ചുവടുവയ്ക്കുന്ന വൃദ്ധിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Advertisment

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്.

Advertisment

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ ടിക്ടോക് വീഡിയോകളും ഡബ്സ്മാഷുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. ഉടൻ പണം പോലുള്ള നിരവധി ടെലിവിഷൻ ഷോകളിലും വൃദ്ധി അതിഥിയായി എത്തിയിട്ടുണ്ട്.

'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന സീരിയലിലൂടെ മിനിസ്ക്രീനിലാണ് വൃദ്ധി ആദ്യം അരങ്ങേറ്റം കുറിച്ചത്. സാറാസ് ആയിരുന്നു വൃദ്ധിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ 'കടുവ'യിൽ പൃഥ്വിയുടെ മകളായും വൃദ്ധി അഭിനയിച്ചു.

കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018: എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രത്തിലും വൃദ്ധി അഭിനയിച്ചു. ചിത്രത്തിൽ ടൊവിനോയോടൊപ്പമുള്ള വൃദ്ധിയുടെ എയർലിഫ്റ്റിംഗ് സീൻ ഏറെ ശ്രദ്ധ നേടിയിരുന്നു.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: