scorecardresearch

ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ

"ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും. നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ. ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?"

"ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും. നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ. ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty VK Sreeraman

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമൻ. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങൾ സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. കൊച്ചിയിൽ എത്തുമ്പോൾ മമ്മൂട്ടിയുടെ  വീട് സന്ദർശിക്കാൻ വികെ ശ്രീരാമൻ മറക്കാറില്ല. അതുപോലെ, ഇടയ്ക്ക് മമ്മൂട്ടി ശ്രീരാമന്റെ ചെറുവത്താനിയിലെ  വീട്ടിലും അതിഥിയായി എത്താറുണ്ട്.

Advertisment

Also Read: വട്ടപ്പൊട്ടിൽ എന്തൊരഴക്; ഈ മഞ്ജു ഭാവങ്ങൾക്കെന്തു ഭംഗിയെന്ന് ആരാധകർ

ഇപ്പോഴിതാ, മമ്മൂട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെ കുറിച്ച് ശ്രീരാമൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

"ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി. 
ൻ്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ.
വീട്ടൊടമസ്ഥൻ കലാരസികനാ.
ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം.
അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക് 
"നിനക്കൊക്കെ നന്നായിക്കൂഡ്രാ " എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും.
നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ.
ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?
ശുഭരാത്രി," എന്നാണ് മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് വികെ ശ്രീരാമൻ കുറിച്ചത്. 

Advertisment

Also Read: മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിലെ നായിക; സർജറിയെ തുടർന്ന് പക്ഷാഘാതം, പ്രണയപരാജയം മൂലം ആത്മഹത്യ; ഈ നടിയെ ഓർമയുണ്ടോ?

വാഹനങ്ങളോടും ടെക്നോളജിയോടും മാത്രമല്ല, ഫോട്ടോഗ്രാഫിയോടും ഏറെ പ്രണയമുള്ള വ്യക്തിയാണ് മമ്മൂട്ടി. തന്റെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പകർത്തി അവർക്ക് സമ്മാനിക്കാനും മമ്മൂട്ടിയ്ക്ക് ഏറെയിഷ്ടമാണ്. താരം പകർത്തിയ ചിത്രങ്ങൾ മുൻപും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?

അഭിനേതാക്കളായ ലെന, വീണ നന്ദകുമാർ, സ്രിന്റ, മഞ്ജുവാര്യർ, രമേഷ് പിഷാരടി എന്നിവരെല്ലാം മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പലപ്പോഴായി സമൂഹമാധ്യങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. 

Also Read: ഞാൻ അവസാനത്തെ ടെസ്റ്റും പാസ്സായടാ; വികെ ശ്രീരാമനെ തേടിയെത്തിയ മമ്മൂട്ടിയുടെ ഫോൺ കോൾ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: