/indian-express-malayalam/media/media_files/uploads/2019/01/vivek-oberoi-759.jpg)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍, മോദിയായി വേഷമിടുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ദേശീയ പുരസ്‌കാരം നേടിയ ചിത്രം മേരി കോം, സരബ്ജിത്, ഭൂമി എന്നിവയുടെ സംവിധായകന്‍ ഒമങ് കുമാറാണ് മോദിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ചിത്രത്തിനായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുകയായിരുന്നു. നടന്‍ പരേഷ് റാവലായിരിക്കും നരേന്ദ്ര മോദിയായി വേഷമിടുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരേഷ് ആയിരിക്കില്ല, വിവേക് ഒബ്‌റോയ് തന്നെയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
IT’S OFFICIAL... Vivekanand Oberoi
to star in Narendra Modi biopic, titled #PMNarendraModi... Directed by Omung Kumar... Produced by Sandip Ssingh... First look poster will be launched on 7 Jan 2019... Filming starts mid-Jan 2019. — taran adarsh (@taran_adarsh) January 4, 2019
'പിഎം നരേന്ദ്ര മോദി' എന്നാണ് ചിത്രത്തിന്റെ പേര്. സന്ദീപ് സിങ്ങാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഒമ്പതിന് റിലീസ് ചെയ്യുമെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 23 ഭാഷകളിലായി പോസ്റ്റര്‍ ലോഞ്ച് ചെയ്യും. അതിനായുള്ള ഒരുക്കങ്ങളുടെ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.
ദക്ഷിണ മുംബൈയിലെ ഗര്‍വാരേ ക്ലബ്ബിലായിരിക്കും പോസ്റ്റര്‍ ലോഞ്ച് പരിപാടികള്‍ നടക്കുക എന്ന് സിനിമയോട് അടുത്തവൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി വിവേക് ഒബ്‌റോയും നിര്‍മാതാവ് സന്ദീപ് സിങും കൂടിക്കാഴ്ച നടത്തിയതായും പറയുന്നു. ചിത്രത്തിന്റെ റിലീസ് തീയതിയും അന്നേദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us