scorecardresearch

ആരാണ് വിവേക് അഗ്നിഹോത്രി?; അറിയാം 'കശ്മീർ ഫയൽസ്' സംവിധായകനെ

ട്വിറ്റെറിൽ സജീവ ഇടപെടലുകൾ നടത്തുന്ന വിവേക്, ഒരിക്കൽ കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റി. അറിയാം, 'ദി കശ്മീർ ഫയൽസ്' സംവിധായകനെ

ട്വിറ്റെറിൽ സജീവ ഇടപെടലുകൾ നടത്തുന്ന വിവേക്, ഒരിക്കൽ കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റി. അറിയാം, 'ദി കശ്മീർ ഫയൽസ്' സംവിധായകനെ

author-image
Entertainment Desk
New Update
ആരാണ് വിവേക് അഗ്നിഹോത്രി?; അറിയാം 'കശ്മീർ ഫയൽസ്' സംവിധായകനെ

ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക അവസഥയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ച ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ദി കാശ്മീർ ഫയൽസ്.' സിനിമ പറയുന്ന ചരിത്രത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഇതിന്റെ സംവിധായനും അദ്ദേഹത്തിന്റെ നിലപാടുകളും കൂടി ചർച്ചാ വിഷയമാവുകയാണ്. ഈ സാഹചര്യത്തിൽ വിവേക് അഗ്നിഹോത്രിയുടെ മുൻകാല സിനിമകളയും ഇടപെടലുകലുകളെയും കുറിച്ചുള്ള അറിവിനും പ്രസക്തിയേറുന്നു. അറിയാം, 'ദി കശ്മീർ ഫയൽസ്' സംവിധായകനെ.

Advertisment

പരസ്യ കമ്പനികളിൽ ക്രീയേറ്റീവ് ഹെഡ് ആയി തുടങ്ങിയ വിവേക് അഗ്നിഹോത്രി ദൃശ്യമാധ്യമത്തിൽ എത്തുന്നത് സീരിയലുകളും ഷോർട് ഫിലിമുകളും ചെയ്തു കൊണ്ടായിരുന്നു.

Read Here: From erotica,Vivek Agnihotri moves onto political issues

2005ൽ ആദ്യ ഹിന്ദി ചിത്രം 'ചോക്ലേറ്റ്' സംവിധാനം ചെയ്തു. 'ദി യൂഷ്വൽ സസ്‌പെക്ട്സ്'എന്ന ഹോളിവുഡ് ചിത്രത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമ വിജയം കണ്ടില്ല. എന്നാൽ ഈ സിനിമയെ സംബന്ധിച്ച് വിവേക് അഗ്നിഹോത്രി എന്ന പേര് ഉയർന്നു വന്നു മാധ്യമ ശ്രദ്ധ കിട്ടുന്നത് 2018 -ഇൽ തനുശ്രീ ദത്ത എന്ന ബോളിവുഡ് നടി അഗ്നിഹോത്രിക്കെതിരെ ലൈംഗിക ആരോപണം നടത്തിയതോടെയാണ്. ചോക്ലേറ്റിന്റെ ഷൂട്ടിങിനിടെയിൽ അഗ്നിഹോത്രി തന്നോട് വസ്ത്രങ്ങൾ അഴിച്ചു മാറ്റി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു എന്നായിരുന്നു തനുശ്രീയുടെ ആരോപണം. ഇതും, തനുശ്രീ തന്നെ നടൻ നാനാ പാടെക്കറിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണവും ചേർന്നതാണ് ഇന്ത്യയിലെ 'MeToo' ക്യാമ്പെയ്‌നിന്റെ തുടക്കം.

ഇതിനിടയിൽ 2014ൽ അദ്ദേഹംസോഫ്റ്റ് പോൺ വിട്ടു, രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്തു തുടങ്ങി. നക്സൽ പ്രശ്ങ്ങൾ പറഞ്ഞ 'ബുദ്ധ ഇൻ ട്രാഫിക് ജാം' മുംബൈ രാജ്യാന്തര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്യപ്പെട്ടു. അവിടെ നിരൂപകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സോഫീസിലും പരാജയപ്പെട്ടു. എന്നാൽ, 'അർബൻ നക്സൽസ്' എന്ന പദം ഇന്ത്യയിൽ പ്രചാരത്തിൽ വരുന്നത് അഗ്നിഹോത്രിയുടെ ഈ ചിത്രത്തോടെയാണ്. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലെ വിദ്യാർഥികൾ, അക്കാഡമീഷ്യൻസ്, ആക്ടിവിസ്റ്റുകൾ എന്നിവർക്ക് മാവോയിസവുമായി ബന്ധമുണ്ടെന്ന് സ്‌ഥാപിക്കുന്ന ചിത്രമാണ് 'ബുദ്ധ ഇൻ എ ട്രാഫിക് ജാം' എന്ന് വിമർശനം ഉയർന്നതോടെ, തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ 'അർബൻ നക്സൽ'സിന്റെ ഒരു പട്ടിക തയാറാക്കാൻ വിവേക് ആഹ്വാനം ചെയ്തു. അതിനെതിരെ പലരും രംഗത്ത് വരുകെയും #MeTooUrbanNaxal എന്ന കൗണ്ടർ ക്യാമ്പയ്‌ൻ ഉണ്ടാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു 'അർബൻ നക്സൽസ്' എന്നൊരു പുസ്തകവും അഗ്നിഹോത്രി രചിച്ചിട്ടുണ്ട്.

Advertisment

ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് വിവേകിന്റെ അടുത്ത പുസ്തകം 'ഹു കിൽഡ് ശാസ്ത്രി.' ഇതേ വിഷയത്തിൽ തന്നെ 2019ൽ 'ദി താഷ്കെന്റ് ഫയൽസ്' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. നസീറുദീൻ ഷാ, മിഥുൻ ചക്രവർത്തി, ശ്വേതാ ബസു എന്നിവർ അഭിനയിച്ച ചിത്രം വലിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയില്ല എങ്കിലും ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ആ വർഷത്തെ രണ്ടു ദേശീയ പുരസ്‌കാരങ്ങൾ (മികച്ച സഹനടി - പല്ലവി ജോഷി, മികച്ച സംഭാഷണം - വിവേക് അഗ്നിഹോത്രി) ലഭിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റെറിൽ സജീവ ഇടപെടലുകൾ നടത്തുന്ന വിവേക്, ഒരിക്കൽ കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ചു കൊണ്ട് വിവേക് നടത്തിയ ഒരു ട്വിറ്റെർ പരാമർശത്തിനെതിരെ നടി സ്വരാ ഭാസ്കർ ശബ്ദമുയർത്തിയതിനെ തുടർന്നാണ് അത്. വിവേകിന്റെ ട്വീറ്റിനെതിരെ സ്വര ട്വിറ്ററിൽ പരാതിപ്പെടുകയും പരാമർശം നീക്കം ചെയ്യുന്നത് വരെ വിവേകിന്റെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.

Read Here: Vivek Agnihotri forced to delete abusive tweet against Swara Bhasker

വിവേക് അഗ്നിഹോത്രി ട്വിറ്ററിലൂടെ ഷെയർ ചെയ്ത പല വിവരങ്ങളും വ്യാജമാണെന്ന് പിന്നീട് ഫാക്ട് ചെക്കർസ് വെബ്സൈറ്റുകളയായ Altnews, Boomlive തുടങ്ങിയവ തെളിയിക്കുന്ന കാഴ്ചയും കണ്ടു. നെഹ്രുവാണ് 1965 -ലെ ഇൻഡോ പാക് യുദ്ധത്തിന് കാരണക്കാരൻ എന്നുള്ള അഗ്നിഹോത്രിയുടെ വാദവും, കന്ഹയ്യകുമാർ ഇസ്ലാമിനെ പറ്റി നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ വളച്ചൊടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന വിഡിയോകളും വ്യാജ ട്വീറ്റുകളിൽ ഉൾപ്പെടും.

2017 -ൽ സെൻട്രൽ ബോര്‍ഡ്‌ ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ അംഗമായി നിയമിതനായ വിവേക്, 2020ൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷന്സിന്റെ സാംസ്‌കാരിക പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

നടി പല്ലവി ജോഷിയാണ് വിവേക് അഗ്നിഹോത്രിയുടെ ഭാര്യ.

Censor Board Nun Harassment Case Metoo Movies

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: