തല അജിത് നായകനായ വിവേകം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും നൂറു കോടി ക്ലബ്ബില്‍. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്. ഇന്ത്യയില്‍ 69 കോടിയും ഇന്ത്യക്ക് പുറത്ത് 36.50 കോടി രൂപയുമാണ് ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്.

ഈമാസം 24ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ആദ്യത്തെ നാലു ദിവസംകൊണ്ടു തന്നെ തമിഴ്‌നാട്ടില്‍ ചിത്രം 48.50 കോടി രൂപയാണ് കൊയ്തത്.

ആദ്യം ദിനം ചിത്രത്തിന്റ ബോക്‌സ് ഓഫീസ് കളക്ഷന്‍ 33.08 കോടി രൂപയും രണ്ടാം ദിനം 20 കോടി രൂപയുമാണ്. റിലീസ് ആയ ആദ്യ വാരം തന്നെ ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

ആദ്യദിനം ഹൗസ്ഫുള്‍ ഷോകളോടെയായിരുന്നു തുടക്കം. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നിന്ന് രണ്ടാംദിനം 15 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയതെന്നാണ് അനൗദ്യോഗികമായി അറിയുന്നത്. വേതാളം എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ശിവയുടെ സംവിധാനത്തില്‍ അജിത് നായകനായ ചിത്രമാണ് വിവേകം. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രവുമാണ് വിവേകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ