മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നസ്രിയ. ബാലതാരമായെത്തി നായികയായി മാറിയ നടി. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടി. വിവാഹിതയായും കുടുംബിനിയായുമൊക്കെ മാറിയെങ്കിലും കുറുമ്പും കുസൃതിയുമെല്ലാം നിറഞ്ഞ സ്വന്തം വീട്ടിലെ കുട്ടിയെ പോലൊരാളാണ് മലയാളിയ്ക്ക് നസ്രിയ.
ദുൽഖർ, പൃഥ്വിരാജ്, മേഘ്ന എന്നിങ്ങനെ സിനിമയിലെ തന്റെ സഹപ്രവർത്തകരുമായെല്ലാം വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്ന നസ്രിയയും മോഹൻലാലിന്റെ മകൾ വിസ്മയയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
വിസ്മയയ്ക്ക് നസ്രിയ, ‘നസായ രായ’ ആണ്. തന്റെ ആദ്യ കവിതാസമാഹാരമായ ‘ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്’ പ്രിയപ്പെട്ടവർക്കെല്ലാം വിസ്മയ അയച്ചു നൽകിയപ്പോൾ നസ്രിയയേയും തേടിയെത്തി ഒരു കോപ്പി. പ്രിയപ്പെട്ട ഷാനു ചേട്ടനും നസായ രായയ്ക്കും എന്നാണ് സ്വന്തം കൈപ്പടയിൽ വിസ്മയ കുറിച്ചിരിക്കുന്നത്.

“ഞാൻ വൈകിപ്പോയി…. പക്ഷേ മായാ, ഇതിലുള്ളതെല്ലാം അതിമനോഹരമാണ്. ഇനിയും തിളങ്ങൂ…” എന്നാണ് നസ്രിയ കുറിച്ചത്.
Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ
പൃഥ്വിരാജ്, സുപ്രിയ, അമിതാഭ് ബച്ചൻ, ദുൽഖർ എന്നിവരും മുൻപ് വിസ്മയയുടെ പുസ്തകത്തെ കുറിച്ച് കുറിപ്പുകൾ പങ്കുവച്ചിരുന്നു.