പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനീതിന്റെ സംവിധാനത്തിനും പ്രണവിന്റെ അഭിനയത്തിനുമൊക്കെ അഭിനന്ദന പ്രവാഹമാണ്. ഇപ്പോഴിതാ, ചിത്രം കണ്ട പ്രണവിന്റെ സഹോദരി വിസ്‌മയ മോഹൻലാലിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് വിസ്‌മയയുടെ കുറിപ്പ്. “അവസാനം അത് കണ്ടു, എനിക്ക് വാക്കുകളില്ല. എന്തൊരു യാത്ര. വളരെ മനോഹരം. എല്ലാവരും വളരെയധികം ഹൃദയം നൽകി നിർമ്മിച്ചതാണെന്ന് അത് കാണിക്കുന്നു. എല്ലാവരോടും അഭിമാനം തോന്നുന്നു.” വിസ്‌മയ കുറിച്ചു.

പ്രണവ് മോഹന്‍ലാല്‍ ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സിനിമയാണ് ഹൃദയം. ജനുവരി 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്.
ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്‍റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ്. സന്ദര്‍ഭത്തിനനുസരിച്ചുള്ള സംഗീതം ചിത്രത്തിന്‍റെ ആസ്വാദന നിലവാരം കൂട്ടുന്നുണ്ട്.
Also Read: മലര്‍വാടിക്കു മുൻപ് ആദ്യമായി ഒരു കഥ പറഞ്ഞത് ദുൽഖറിന്റടുത്ത്; വിനീത് പറയുന്നു