‘വേണ്ട അങ്കിൾ, നമുക്കവരെ നെഗറ്റീവ് ആക്കേണ്ട’; ബറോസിന്റെ തിരക്കഥാകൃത്തിനോട് വിസ്മയ മോഹൻലാൽ

കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാലത്ത് ചെറുതെങ്കിലും വിസ്മയയുടെ നിർദേശങ്ങൾക്കു ഏറെ പ്രസക്തിയുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ

vismaya, vismaya mohanlal, Baroz

മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് മകൾ വിസ്മയയ്ക്ക് ഇഷ്ടം. തായ് ആയോധന കലയിലും വിസ്മയ പ്രാവിണ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ‘ബറോസി’ന്റെ പൂജാവേളയിൽ വിസ്മയയെ കുറിച്ച് തിരക്കഥാകൃത്തായ ജിജോ പുന്നൂസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

“ബാറോസ് ഒരു പ്രോജക്ടായി കഴിഞ്ഞതിനു ശേഷമാണ് ഇതിൽ യുവാക്കളുടെ സാന്നിധ്യവും അനിവാര്യമാണെന്ന് തോന്നിയത്. ഉടൻ ലാൽ സുചിയെ (സുചിത്ര മോഹൻലാൽ) വിളിച്ച് പിള്ളേരെ ഇങ്ങോട്ട് അയക്കാൻ പറഞ്ഞു. വിസ്മയയും പ്രണവും വന്നിരുന്നു ഡിസ്കഷൻ ടൈമിൽ. വിസ്മയ കഥ കേട്ടിട്ട് ഒരു റിക്വസ്റ്റാണ് മുന്നിൽ വച്ചത്. “ജിജോ അങ്കിൾ.. ഇതിൽ ആഫ്രിക്കൻസിനെ നെഗറ്റീവ് കൊടുത്ത് ചിത്രീകരിക്കേണ്ട. അല്ലെങ്കിൽ തന്നെ അവർ പുറത്ത് ഒരുപാട് ചൂഷണങ്ങൾ നേരിടുന്നുണ്ട്. നമുക്ക് അതൊന്ന് മാറ്റാം,” എന്നു പറഞ്ഞു. അങ്ങനെയാണ് അവിടെ കഥയിൽ ഒരു മാറ്റം ഉണ്ടായത്. ”

ലോകം മാറികൊണ്ടിരിക്കുന്നതിന് അനുസരിച്ച് യുവതലമുറയുടെ ചിന്തകളിലും മാറ്റമുണ്ടാവുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിക്കുന്നത്. കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ നാളിൽ ചെറുതെങ്കിലും ഇത്തരം നിർദേശങ്ങൾക്കുപോലും ഏറെ പ്രസക്തിയുണ്ടെന്നും ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ബറോസ് പോലൊരു പ്രോജക്ടിൽ ഈ ചെറിയ മാറ്റം വരുത്തുന്ന പോസിറ്റിവിറ്റി വലുതാണെന്നുമാണ് വിലയിരുത്തൽ.

Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ

കഴിഞ്ഞ ഫെബ്രുവരിയിൽ, പ്രണയദിനത്തിൽ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറങ്ങിയിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചനും ദുൽഖർ സൽമാനും സുപ്രിയയും അടക്കമുളളവർ രംഗത്തുവന്നിരുന്നു.

”ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എഴുത്തുകാരിയായതിൽ അഭിനന്ദിക്കുന്നു മായാ! എന്നെ സംബന്ധിച്ച് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് സ്പർശിക്കുന്നതും തെളിമയാർന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച് തവണയെ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു.

അതിപ്രശസ്തവ്യക്തിത്വങ്ങളായ, മോഹൻലാലിനെയും സുചിത്രയെയും പോലുള്ള ബ്രില്യന്റ് ആയ മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയിൽ സ്നേഹിക്കുകയും അറിയുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കൾക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി നിൽക്കുന്ന കുട്ടികളെ വളർത്തിയതിൽ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങൾ. പോകൂ, ആ സ്‌പോട്‌ലൈറ്റിൽ നിൽക്കൂ മായാ. ഈ ലോകം സ്റ്റാർഡസ്റ്റുകളുടെ ഗ്രെയിനുകളാൽ നിർമിക്കപ്പെട്ടതാണ്. ഒപ്പം സ്‌പോട്‌ലൈറ്റുകൾ നിങ്ങളിലാണ്. ഇതാണ് നമ്മളെക്കുറിച്ച് മനസ്സിൽ വരുന്ന ചിത്രം. ആ കൈയെഴുത്ത് നോട്ടിന് നന്ദി,” എന്നാണ് സുപ്രിയ കുറിച്ചത്.

“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മകവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്, എന്റെ ആശംസകൾ,” ഇതായിരുന്നു വിസ്മയയെ അഭിനന്ദിച്ചുകൊണ്ടുളള ബച്ചന്റെ ട്വീറ്റ്.

Read More: വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

“മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛൻ എന്ന രീതിയിൽ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,” മോഹൻലാൽ കുറിച്ചതിങ്ങനെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vismaya mohanlal about baroz jijo punnoose speech

Next Story
ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക; ഇഷാനിയോട് അമ്മIshaani Krishna, Ishaani sisters, Ishaani Krishna movie, Ishaani Krishna movie release, Ahaana Krishna, Ahaana Krishna ture or false video, ahaana latest news, Ahaana Krishna Hula Hoop dance, Ahaana Krishna ukulele video, ukulele playing tips, Ahaana Krishna photos, Ahaana Krishna videos, Ahaana Krishna Covid positive, കോവിഡ്, Ahaana Krishna Covid negative, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com