വിസ്മയ ഒന്നു വിളിച്ചിരുന്നെങ്കിൽ, കാറെടുത്ത് പോയി അവനെ പൊട്ടിച്ചേനെ; വൈകാരികമായി സുരേഷ് ഗോപി

ഒരച്ഛന്റെ വേദനയോടെയും ദേഷ്യത്തോടെയുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

Suresh Gopi, vismaya, death case, kalidas jayaram facebook note, വിസ്മയ, Suresh gopi response

ഗാർഹിക പീഡനത്തെ തുടർന്ന് ജീവൻ വെടിഞ്ഞ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ആളുകൾ വിസ്മയയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, ഈ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ വൈകാരികമായ പ്രതികരണമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരച്ഛന്റെ വേദനയോടെയും ദേഷ്യത്തോടെയുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. “എത്രയോ പേർ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. വിസ്മയ ആ രാത്രി ഒന്നു വിളിച്ചിരുന്നെങ്കിൽ, കാറെടുത്ത് അന്നേരേ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി ഞാൻ പൊട്ടിച്ചേനെ,” എന്നായിരുന്നു സുരേഷ് ഗോപി മനോരമ ന്യൂസ് ചർച്ചയ്ക്കിടയിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ ജയറാം, കാളിദാസ് ജയറാം, അഹാന കൃഷ്ണ, ശാലിൻ സോയ, ഗായിക സിത്താര എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

Read more: അതെന്നെരികിൽ എത്തിയപ്പോഴേക്കും നീ വിട പറഞ്ഞുവല്ലോ; വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ച് കാളിദാസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vismaya death case suresh gopi emotional response

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express