Latest News

വിശ്വരൂപം 2ലെ പാട്ടെത്തി

ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഉലകനായകന്റെ ചിത്രം വിശ്വരൂപം 2ലെ ആദ്യഗാനം പുറത്തിറങ്ങി. ‘നാനാഗിയ നദിമൂലമെ’ യെന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിരിക്കുന്നത്. രചന കമലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മുഹമ്മദ് ഗിബ്രാനാണ്.

കമൽ ഹാസൻ, കൌശികി ചക്രബർത്തി, മാസ്റ്റർ കാർത്തിക്, സുരേഷ് അയ്യർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ രണ്ടു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ആസ്‌കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സ്പൈ ത്രില്ലര്‍ ചിത്രമായിരുന്നു. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്നാട്ടിലെ ചില സംഘടനകള്‍ സിനിമയ്ക്ക് എതിരെ രംഗത്തുവന്നിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishwaroopam 2 song naanaagiya nadhimoolamae kamal haasan croons a charming melody about familial bond

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express