കമലിനു വേണ്ടി ആമിറെത്തും

കമല്‍ഹാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നെന്ന പ്രത്യേകതയും വിശ്വരൂപം 2വിനുണ്ട്.

ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വരുന്ന പതിനൊന്നാം തിയതി പുറത്തിറങ്ങുകയാണ്. ഹിന്ദി, തമിഴ് ഭാഷകളിലും തെലുങ്ക് ഡബ്ബിംഗുമായാണ് ചിത്രമെത്തുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് നടിയും കമലിന്റെ മകളുമായ ശ്രുതി ഹാസനാണ്. തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ടിആര്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്യാനെത്തുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനാണ്.

”വിശ്വരൂപം 2ന്റെ ട്രെയിലറുമായി ഞങ്ങള്‍ എത്തുന്നു. ഒരുപാട് സന്തോഷമുണ്ട്. ഇതിനുവേണ്ടി ഇത്രയും കാത്തിരുന്ന നിങ്ങളുടെയൊക്കെ ക്ഷമയ്ക്ക് നന്ദി പറുന്നു. എന്റേയും ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടേയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണിത്. ആസ്‌കര്‍ ഫിലിംസിനോടും വി രാമചന്ദ്രനോടുമുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. ജനങ്ങള്‍ക്ക് നമ്മുടെ സിനിമയിലുള്ള വിശ്വാസമാണ് ഞങ്ങളെ ശക്തരാക്കുന്നത്. ഒരുപാട് സ്‌നേഹത്തോടെ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തെ എല്ലാവരും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു, ” കമല്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

2013 ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രമാണ് വിശ്വരൂപം. ഇതിന്റെ തുടര്‍ച്ചയായെത്തുന്ന വിശ്വരൂപം 2 സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടന്ന് പറഞ്ഞ് വാര്‍ത്തകളുണ്ടായിരുന്നു. കമല്‍ഹാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നെന്ന പ്രത്യേകതയും വിശ്വരൂപം 2വിനുണ്ട്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറിമിയ, രാഹുല്‍ ബോസ്, ശേഖര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊരുമിച്ച് ചിത്രം റിലീസ് ചെയ്യും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishwaroopam 2 aamir khan jr ntr team up for the trailer launch of this kamal haasan film

Next Story
എന്റെ വീട്ടിലെ പുട്ടും കണമ്പ് കറിയും ഇഷ്ടത്തോടെ കഴിച്ച സുഹൃത്ത്‌: ആന്റണി ബോര്‍ദൈനിനെക്കുറിച്ച് മമ്മൂട്ടിMammootty Anthony Bourdain
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express