മലയാളി സ്ത്രീകളെ സംബന്ധിച്ച് ഏറെ വിശേഷമായ ഒന്നാണ് കേരളസാരി. ആരെയും സുന്ദരിയാക്കുന്ന വേഷങ്ങളിലൊന്നെന്ന് കേരളസാരിയെ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. വിശേഷാവസരങ്ങളിൽ കേരളസാരിയുടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറിയപങ്ക് സ്ത്രീകളും. വിഷു ദിനത്തിൽ നടിമാർ പങ്കുവച്ച ചിത്രങ്ങളിൽ ഏറെ ശ്രദ്ധ കവരുന്നതും കേരളകസവു സാരികൾ തന്നെയാണ്.
ദിവ്യ ഉണ്ണി, അഹാന കൃഷ്ണ, അനുശ്രീ, പൂർണിമ ഇന്ദ്രജിത്ത്, തൻവി റാം, അനുപമ പരമേശ്വരൻ, ലക്ഷ്മി ഗോപാലസ്വാമി, ശരണ്യ മോഹൻ, സ്വാസിക, തുടങ്ങിയവരെല്ലാം വിഷു ദിനത്തിൽ കേരളസാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആരാധകർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
ഭാവന, അനു സിതാര, അനശ്വര രാജൻ, മിയ, ഹണിറോസ്, ഊർമിള ഉണ്ണി, സുരഭി ലക്ഷ്മി, കൃഷ്ണപ്രഭ തുടങ്ങിയവരും വിഷു ആശംസകൾ പങ്കുവച്ചിട്ടുണ്ട്.
സീരിയൽ താരങ്ങളായ അശ്വതി ശ്രീകാന്ത്, ശ്രീധന്യ, അൻഷിത, അവതാരകയും നടിയുമായ എലീന പടിയ്ക്കൽ, മൃദുല മുരളി, അവതാരകയും മോഡലുമായ അപർണ, അവതാരക ലക്ഷ്മി നക്ഷത്ര, അനുമോൾ, നിമ്മി അരുൺ ഗോപൻ, ദീപ്തി വിധുപ്രതാപ് എന്നിവരും വിഷു ആഘോഷചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ വിഷു ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ ആഘോഷത്തിമർപ്പിലാണ് നാടും നഗരവും.
Read more: കസവു മുണ്ടും കൂളിംഗ് ഗ്ലാസുമായി മമ്മൂട്ടി, കണിയൊരുക്കി മോഹൻലാൽ; താരങ്ങളുടെ വിഷു ചിത്രങ്ങൾ