scorecardresearch

Aaryan OTT: വിഷ്ണു വിശാലിൻ്റെ ആര്യൻ ഒടിടിയിലേയ്ക്ക്, എപ്പോൾ എവിടെ കാണാം?

വിഷ്ണു വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ആര്യൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 31നായിരുന്നു ചിത്രത്തിൻ്റെ തിയേറ്റർ റിലീസ്

വിഷ്ണു വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ആര്യൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 31നായിരുന്നു ചിത്രത്തിൻ്റെ തിയേറ്റർ റിലീസ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aaryan OTT FI

Aaryan OTT: ആര്യൻ ഒടിടി

 വിഷ്ണു വിശാൽ നായകനായെത്തുന്ന തമിഴ് ചിത്രം ആര്യൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 31നായിരുന്നു ചിത്രത്തിൻ്റെ തിയേറ്റർ റിലീസ്.വിഷ്ണു വിശാൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമിച്ചത്. 'രാക്ഷസൻ' എന്ന ഹിറ്റിനു ശേഷം വീണ്ടും ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറിലൂടെ വിശാൽ നായകനായെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ' എ പെർഫക്ട് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ആദ്യാവസനാം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ സിനിമ തന്നെയാണിത്. പൊലീസ് ഓഫീസറായാണ് വിശാൽ സ്ക്രീനിലെത്തുന്നത്.

Advertisment

Also Read: Eko Review: ഒരു ക്ലാസിക് ചെറുകഥ പോലെ സുന്ദരം, ഇന്റർനാഷണൽ നിലവാരമുള്ള മലയാളചിത്രം; എക്കോ റിവ്യൂ

ശ്രിദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. 'സു ഫ്രം സോ,' 'ലോക,' 'ഫെമിനിച്ചി ഫാത്തിമ' എന്നീ സിനിമകൾക്കു ശേഷം വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററകളിൽ പ്രദർശനത്തിനെത്തിച്ച സിനിമയാണിത്. 

Also Read: Vilayath Buddha Review: ചന്ദനമ​ണമുള്ള ജീവിതപ്പോരാട്ടങ്ങൾ; വിലായത്ത് ബുദ്ധ റിവ്യൂ

Advertisment

ഛായാഗ്രഹണം - ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ-സാൻ ലോകേഷ്, ആക്ഷൻ- സ്റ്റ‌ണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്‌റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്‌ജ്‌ പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥുൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്‌റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി.

Also Read: ഷറഫുദ്ദീന്റെ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്, എവിടെ കാണാം?

Aaryan OTT: ആര്യൻ ഒടിടി

നെറ്റഫ്ലിക്സാണ് ആര്യൻ്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. നവംബർ 28മുതൽ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Read More: 'ഇനി പടം ഇല്ലേ എന്ന് ചോദിച്ച് ആരും ഇങ്ങോട്ടു വരേണ്ട'; ആവേശത്തിനു ശേഷം ഹിപ്സ്റ്ററിന്റെ ഒന്നൊന്നര ഐറ്റം

Netflix OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: