ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടൻ; വിവാഹതീയതി പുറത്തുവിട്ട് വിഷ്ണു വിശാൽ

“ഏവരുടെയും അനുഗ്രഹവും സ്നേഹവും പ്രാർത്ഥനയും വേണം,” വിഷ്ണു വിശാൽ കുറിക്കുന്നു

Jwala gutta vishnu Vishal wedding, vishnu Vishal wedding, Jwala gutta wedding, ജ്വാല ഗുട്ട, വിഷ്ണു വിശാൽ, ie malayalam, Indian express malayalam

ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമിഴ് യുവ നടൻ വിഷ്ണു വിശാലും വിവാഹിതരാവുന്നു എന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴിതാ,വിവാഹതീയതി ആരാധകരെ അറിയിക്കുകയാണ് വിഷ്ണു വിശാൽ. ഏപ്രിൽ 22 നാണ് ഇരുവരുടെയും വിവാഹം. ട്വിറ്ററിലാണ് വിഷ്ണു വിവാഹ ക്ഷണക്കത്ത് പങ്കുവച്ചത്.

രാക്ഷസൻ എന്ന തമിഴ്സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. ആരണ്യ എന്ന  ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് താരം അഭിനയിക്കുന്നത്. ചടങ്ങിൽ റാണ ദഗുബതിയെക്കുറിച്ച് വാചാലനായ ശേഷമായിരുന്നു താരത്തിന്റെ വിവാഹവിശേഷം പങ്കുവയ്ക്കൽ. “എപ്പോഴും എനിക്ക് പിന്തുണ നൽകുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാൻ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതിൽ താൻ സന്തോഷവാനാണ്,” എന്നണ് വിശാൽ കുറിച്ചത്.

Jwala gutta vishnu Vishal wedding, vishnu Vishal wedding, Jwala gutta wedding, ജ്വാല ഗുട്ട, വിഷ്ണു വിശാൽ, ie malayalam, Indian express malayalam

കഴിഞ്ഞ സെപ്റ്റംബർ ഏഴിന് 37-ാമത് ജന്മദിനം ആഘോഷിച്ച ജ്വാലയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വിശാൽ വിവാഹനിശ്ചയ വിശേഷം പങ്കുവച്ചിരുന്നു. അതിനു മുന്നേ, താൻ ഡേറ്റിങ്ങിലാണെന്നും തീയതി നിശ്ചയിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ അറിയിക്കാമെന്നും ജ്വാല ഗുട്ട ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ  ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.

Read more: ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ല, വിവാഹം ഉടനെയുണ്ടാകും: ജ്വാല ഗുട്ട

Web Title: Vishnu vishal jwala gutta wedding date

Next Story
വിവാഹത്തെക്കുറിച്ച് ആരാധകന്റെ ചോദ്യം? നിരാശയേകി ശ്രുതി ഹാസന്റെ മറുപടിshruthi hassan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com