ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് സ്ഥിരീകരിച്ച് തമിഴ് യുവ നടൻ വിഷ്ണു വിശാൽ. വിഷ്ണു നായകനാകുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പൊതു പരിപാടിയിലാണ് താരം വിവാഹം ഉടൻ ഉണ്ടാകുമെന്നും തീയതി അറിയിക്കാമെന്നും പറഞ്ഞത്. ഇവരുടെ പ്രണയം നിരവധി തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram
രാക്ഷസൻ എന്ന തമിഴ്സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ. ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് താരം അഭിനയിക്കുന്നത്. ചടങ്ങിൽ റാണ ദഗുബതിയെക്കുറിച്ച് വാചാലനായ ശേഷമായിരുന്നു താരത്തിന്റെ വിവാഹവിശേഷം പങ്കുവയ്ക്കൽ. “എപ്പോഴും എനിക്ക് പിന്തുണ നൽകുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാൻ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതിൽ താൻ സന്തോഷവാനാണ്,” വിശാൽ പറഞ്ഞു.
Read Also: ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരാകുന്നു; ചിത്രങ്ങൾ
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് 37-ാമത് ജന്മദിനം ആഘോഷിച്ച ജ്വാലയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വിശാൽ വിവാഹനിശ്ചയ വിശേഷം പങ്കുവച്ചിരുന്നു. അതിനു മുന്നേ, താൻ ഡേറ്റിങ്ങിലാണെന്നും തീയതി നിശ്ചയിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ അറിയിക്കാമെന്നും ജ്വാല ഗുട്ട ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
View this post on Instagram
View this post on Instagram
രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.