scorecardresearch

വിഷ്ണു വിശാൽ-ജ്വാല ഗുട്ട വിവാഹം; മെഹന്തി ചടങ്ങിലെ ചിത്രങ്ങൾ

രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്

രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്

author-image
Entertainment Desk
New Update
jwala gutta, vishnu vishal, ie malayalam

നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടും തമ്മിലുളള വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ (ഏപ്രിൽ 21) ഹൈദരാബാദിൽവച്ച് മെഹന്തി ചടങ്ങുകൾ നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. മെഹന്തി ചടങ്ങിന്റെ ചിത്രങ്ങൾ ജ്വാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

വിഷ്ണു വിശാലിനും, തന്റെ അമ്മയ്ക്കും, സുഹൃത്തുക്കൾക്കുമൊപ്പമുളള ചില ചിത്രങ്ങൾ ജ്വാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയാക്കിയിട്ടുണ്ട്. ബേബി പിങ്ക് ലെഹങ്കയും യെല്ലോ ലെഹങ്കയുമായിരുന്നു മെഹന്തി ചടങ്ങുകളിൽ ജ്വാല ധരിച്ചത്.

Advertisment

ഏപ്രിൽ 22 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം സോഷ്യൽ മീഡിയ വഴിയാണ് വിഷ്ണുവും ജ്വാലയും അറിയിച്ചത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. രാക്ഷസൻ എന്ന തമിഴ്സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാൽ.

Read More: അകലെയെങ്കിലും മനസ്സിനരികെ; വീഡിയോ കോളിലൂടെ വിവാഹവാർഷികമാഘോഷിച്ച് ഐശ്വര്യയും അഭിഷേകും

രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാൽ ഏഴ് വർഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.

Marriage Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: