Latest News

പൂ കൊടുത്ത അമ്മച്ചിയെ 5 വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; വീഡിയോയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ

കട്ടപ്പനയിലെ ഋത്വിക് റോഷനിൽ പാട്ട് സീനിൽ കൂടെ അഭിനയിച്ച അമ്മച്ചിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് വിഷ്ണു

Vishnu Unnikrishnan, Vishnu Unnikrishnan video, Vishnu Unnikrishnan latest films, വിഷ്ണു ഉണ്ണികൃഷ്ണന്‍, actor vishnu

സിനിമകളിൽ പാട്ടുസീനിലോ ചെറിയ ചെറിയ രംഗങ്ങളിലോ ഒക്കെ വന്നു പോവുന്ന ഏറെ മുഖങ്ങളുണ്ട്. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ പാട്ട് സീനിൽ കൂടെ അഭിനയിച്ച ഒരു അമ്മച്ചിയെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് വിഷ്ണു.

“കട്ടപ്പനയിലെ ഋത്വിക് റോഷനിൽ പാട്ട് സീനിൽ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വർഷത്തിന് ശേഷം ‘ മരതകം ‘ പാട്ട് സീനിൽ വച്ച് കണ്ടപ്പോൾ,” എന്നാണ് വിഷ്ണു കുറിച്ചത്.

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു. ബിഗ് ബ്രദര്‍, ഒരു യമണ്ടൻ പ്രേമകഥ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

‘രണ്ട്’ എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സംസ്ഥാന പുരസ്ക്കാരങ്ങൾക്കർഹമായ നോട്ടീസുവണ്ടി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ സുജിത് ലാലാണ് സംവിധായകൻ. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിലുണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്.

വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishnu unnikrishnan shares adorable video

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express