Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

‘അവൻ മാധവ്’; മകനെ പരിചയപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ

നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്

Vishnu Unnikrishnan, fatherhood, വിഷ്ണു ഉണ്ണികൃഷ്ണന്‍, അച്ഛന്‍, actor vishnu, iemalayalam, ഐഇ മലയാളം

തന്റെ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. മാധവ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു വിഷ്ണുവിനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. അച്ഛനായ സന്തോഷം വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്.

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read More: ആദ്യത്തെ കൺമണി; അച്ഛനായ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishnu unnikrishnan named son madhav

Next Story
പോസ് ചെയ്യാമെന്ന് ഞാൻ, ബാബി റെഡി; രസകരമായ ചിത്രം പങ്കുവച്ച് ഫർഹാൻ ഫാസിൽNazriya, നസ്രിയ, Nazriya Nazeem, നസ്രിയ നസീം, fahadh faasil, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com