Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു

Vishnu Unnikrishnan, Vishnu Unnikrishnan wedding photos, Vishnu Unnikrishnan wedding video, Indian express malayalam, IE Malayalam, വിഷ്ണു ഉണ്ണികൃഷ്ണൻ, വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം അത്തിപ്പിള്ളിൽ വീട്ടിൽ എ ആർ വിനയന്റെയും ശോഭനകുമാരിയുടെയും മകൾ ഐശ്വര്യയാണ് വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.

Read more: രാജ്ഞിയെപ്പോലെ ഭാമ; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read more: നടി പാർവതി നമ്പ്യാർ വിവാഹിതയായി

നടി പാർവതി നമ്പ്യാറും വിനീത് മേനോനും തമ്മിലുള്ള വിവാഹവും ഇന്ന് ഗുരുവായൂരിൽ നടന്നു.

Web Title: Vishnu unnikrishnan got married wedding photos videos

Next Story
നടി പാർവതി നമ്പ്യാർ വിവാഹിതയായിParvathy Nambiar, പാർവതി നമ്പ്യാർ, Parvathy Nambiar wedding, Parvathy Nambiar wedding photos, പാർവതി നമ്പ്യാർ ചിത്രങ്ങൾ, Parvathy Nambiar wedding engagement, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com