‘ദേ..ദിതാണ് ഞാന്‍’; ആള്‍ക്കൂട്ടത്തിന് സ്വയം പരിചയപ്പെടുത്തി വിഷ്ണു ഉണ്ണിക്കൃഷ്ണൻ

ഇനിയും തന്നെ മനസിലാകാത്തവര്‍ക്കായി പഴയ ഒരു കഥ പറയാമെന്ന് വിഷ്ണു പറയുന്നു

പൊതുപരിപാടി നടക്കുന്നതിനിടെ സ്വയം പരിചയപ്പെടുത്തി എല്ലാവരും ചിരിപ്പിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. തന്നെ മനസിലാകാത്തവര്‍ക്ക് വേണ്ടി സ്വയം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിഷ്ണു സംസാരിക്കുന്നത്. പുനലൂര്‍ ഓണം ഫെസ്റ്റിന്റെ വേദിയില്‍ വച്ചായിരുന്നു വിഷ്ണുവിന്റെ രസകരമായ പ്രസംഗം. ഇതിന്റെ വീഡിയോ വിഷ്ണു തന്നെ ഫെയ്‌സ്ബുക്കിലൂടെ പങ്കു വച്ചിട്ടുണ്ട്.

വലിയ നടന്‍ വരുമെന്നൊക്കെ പ്രതീക്ഷിച്ചിട്ട് ചിലര്‍ തങ്ങളുടെ വണ്ടി വന്നപ്പോള്‍ എത്തിനോക്കുന്നതായി കണ്ടുവെന്ന് വിഷ്ണു പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് വിചാരിച്ചാണോ എല്ലാവരും സന്തോഷത്തിലിരിക്കുന്നതെന്ന് വിഷ്ണു ചോദിക്കുന്നു. അതിനുശേഷം വിഷ്ണു സ്വയം പരിചപ്പെടുത്തുകയായിരുന്നു. കട്ടപ്പനയിലെ ഋതിക്‌റോഷന്‍ എല്ലാവരും കണ്ടിട്ടില്ലേ എന്ന് ചോദിക്കുമ്പോള്‍ കുട്ടികളടക്കം കുറേപേര്‍ കണ്ടിട്ടുണ്ട് എന്ന് മറുപടി പറയുന്നു.

ഇനിയും തന്നെ മനസിലാകാത്തവര്‍ക്കായി പഴയ ഒരു കഥ പറയാമെന്ന് വിഷ്ണു പറയുന്നു. മായാവി എന്ന മമ്മൂട്ടി ചിത്രത്തില്‍ സലിം കുമാറിനൊപ്പമുള്ള രംഗം പിന്നീട് വിഷ്ണു വിവരിക്കുന്നുണ്ട്. സലിം കുമാറിന്റെ ശബ്ദത്തിലാണ് ആ രംഗങ്ങള്‍ വിഷ്ണു വിവരിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishnu unnikrishnan funny speech in onam celebration

Next Story
ഒരു രാജാപാര്‍ട്ട് ഫോട്ടോഷൂട്ട്‌Tovino Thomas, Tovino Thomas family, Tovino Thomas wife, Tovino Thomas daughter, Tovino Thomas Photos, Tovino Thomas instagram, ടോവിനോ തോമസ്‌,
The moderation of comments is automated and not cleared manually by malayalam.indianexpress.com