Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ആദ്യത്തെ കൺമണി; അച്ഛനായ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്

Vishnu Unnikrishnan, fatherhood, വിഷ്ണു ഉണ്ണികൃഷ്ണന്‍, അച്ഛന്‍, actor vishnu, iemalayalam, ഐഇ മലയാളം

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. ഇപ്പോൾ തനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന വിശേഷം പങ്കുവയ്ക്കുകയാണ് വിഷ്ണു. സോഷ്യൽ മീഡിയയിലൂടെയാണ് വിഷ്ണും കുഞ്ഞിന്റെ ഫോട്ടോ പങ്കു വച്ചിരിക്കുന്നത്.

“ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഇത്രയധികം വേദനയിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നു പോകാൻ മനസ് കാണിച്ചതിന് നന്ദി, എന്റെ പ്രിയപ്പെട്ടവളേ,” എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്, ഞങ്ങൾ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചത്.

 

View this post on Instagram

 

#3ofus

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair) on

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read More: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishnu unnikrishnan and wife blessed with a baby boy

Next Story
അവളുടെ പേരിന് ജാതിയോ മതമോ ഇല്ല; മകളെക്കുറിച്ച് അസിൻAsin Thottumkal, Arin, asin daughter, asin daughter birthday, ie malayalam, അസിൻ, അറിൻ, അസിന്റെ മകൾ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com