നടനും നിർമ്മാതാവുമായ വിശാൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 144 വോട്ടിന്റെ ഭൂരുപക്ഷത്തോടെയായിരുന്നു വിശാലിന്റെ വിജയം. 476 വോട്ടുകളാണ് വിശാൽ ആകെ നേടിയത്. എസ്.രാധാകൃഷ്‌ണൻ, കോതണ്ട രാമയ്യ എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ വിശാലിന്റെ പ്രധാന എതിരാളികൾ.

നടനായ പ്രകാശ് രാജും സംവിധായകനായ ഗൗതം വാസുദേവ് മേനോനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.ആർ.പ്രഭുവാണ് ട്രഷറർ. കെ.ഇ.ജ്ഞാനവേൽ രാജ, എസ്.കതിരേശൻ എന്നിവരാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗസിലിന്റെ പുതിയ സെക്രട്ടറിമാർ.

ഇത് യുവാക്കളുടെ മുന്നേറ്റമാണെന്നും തമിഴ് സിനിമയെ താൻ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും വിശാൽ ഫലപ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.

ഇതോടെ തമിഴ് സിനിമയിലെ രണ്ട് പ്രമുഖ സംഘടനകളിലെ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയായി വിശാൽ മാറി. നടികർ സംഘം എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook