വിശാലും ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയും തമ്മിലുളള പ്രണയ ബന്ധം തകർന്നത് കോളിവുഡിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രണയ ബന്ധം അവസാനിച്ചുവെന്ന് വ്യക്തമാക്കി വരലക്ഷ്മി ട്വീറ്റ് ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്‌നേഹം…? എന്ന് വരലക്ഷ്മി ട്വീറ്റിലൂടെ ചോദിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ താൻ വിവാഹം കഴിക്കുക വരലക്ഷ്മിയെ ആയിരിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് വിശാൽ. തന്റെ പുതിയ ചിത്രമായ തുപ്പരിവാലൻ ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്ന ചടങ്ങിനെയാണ് വിശാൽ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ”എനിക്കും കല്യാണം കഴിക്കണം. പക്ഷേ ഈ കാര്യം പുറത്തറിഞ്ഞാൽ ഒരു ഭാഗത്തുനിന്നും അച്ഛനും മറ്റൊരു ഭാഗത്ത് നിന്നും നിരവധി ലക്ഷ്മിമാരും, അല്ല ഒരു ലക്ഷ്മിയും ദേഷ്യപ്പെടും”- ഇതായിരുന്നു തമാശരൂപേണ പറഞ്ഞത്. ഇപ്പോഴും താൻ വരലക്ഷ്മിയെ പ്രണയിക്കുന്നുവെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് വിശാൽ.

Read More : ‘തല’ അജിത് തിരുപ്പതിയിൽ

നടികര്‍സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറും വിശാലും രണ്ട് പക്ഷത്തായിരുന്നു. ഈ സമയം വരലക്ഷ്മി വിശാലിനെയാണ് പിന്തുണച്ചത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയമാണെന്ന് ഏവരും ഉറപ്പിച്ചു. അതിനിടെ താന്‍ ഉടൻ വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്ന് വിശാല്‍ പ്രഖ്യാപിച്ചു. തന്നോട് ആലോചിക്കാതെ വിശാൽ നടത്തിയ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് പ്രണയബന്ധം തകരാൻ ഇടയാക്കിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ.

Read More : ആരാധകർ കേൾക്കണം മനസ്സിൽ തട്ടി ധനുഷ് പറഞ്ഞ വാക്കുകൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ