നടി സാവിത്രിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഇറങ്ങിയ മഹാനടി ചിത്രം കീർത്തി സുരേഷിന്റെ കരിയറിലെ തന്നെ മെഗാ ഹിറ്റാണ്. സിനിമയിൽ കീർത്തി സാവിത്രിയായി ജീവിക്കുകയായിരുന്നുവെന്നാണ് ആരാധകർ ഒന്നടക്കം പറയുന്നത്. കീർത്തിയുടെ അഭിനയത്തിനെ പലരും പ്രശംസിച്ചിരുന്നു.

വിശാലിന്റെ ഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിലാണ് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത്. സണ്ടക്കോഴി 2 വിന്റെ സെറ്റിൽ വച്ച് മഹാനടിയുടെയും വിശാൽ അഭിനയിച്ച ഹിറ്റ് ചിത്രം ഇരുമ്പു തിരൈയുടെയും വിജയം ആഘോഷിച്ചു. ഇരുവരുടെയും സിനിമകളുടെ പോസ്റ്റർ ആലേഖനം ചെയ്‌ത കേക്ക് മുറിച്ചാണ് സെറ്റിൽ ആഘോഷം നടന്നത്. ബോക്സോഫിസിൽ കീർത്തിയുടെയും വിശാലിന്രെയും ചിത്രങ്ങൾ മികച്ച വിജയം കൊയ്‌തിരുന്നു.

വിശാലും മീര ജാസ്‌മിനും ഒന്നിച്ച ചിത്രമായിരുന്നു സണ്ടക്കോഴി. ചിത്രം വൻ ഹിറ്റായിരുന്നു. സണ്ടക്കോഴി 2 വിൽ കീർത്തിയാണ് നായിക. ലിങ്കുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ