നടൻ വിശാലും നടി അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു. വിവാഹം ഒക്ടോബർ ഒൻപതാം തിയതിയിലേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ, അനിഷയ്ക്കും വിശാലിനും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും, അതിനാൽ വിവാഹം മുടങ്ങിയെന്നുമാണ്.
അതേസമയം, ഈ വാർത്തകളെ കുറിച്ച് വിശാലിന്റെയോ അനിഷയുടെയോ ഭാഗത്ത് നിന്നും യാതൊരു ഔദ്യോഗിക സ്ഥിരീകരണങ്ങളും ലഭിച്ചിട്ടില്ല. എന്നാൽ വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read More: അനിഷ ദൈവം തന്ന സമ്മാനം, ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാൻ; മനസ്സ് തുറന്ന് വിശാൽ
അനിഷ തനിക്ക് ദൈവം തന്ന സമ്മാനമാണെന്നായിരുന്നു മുമ്പ് ദിനതന്തി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
”വിശാഖപട്ടണത്തുവച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽനിന്നുള്ളവരായിരുന്നു.”
”അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്.”
Yes.. happy. Too happy. Happiest. Her name s #AnishaAlla. And yes she said yes. And it’s confirmed. My next biggest transition in life. will be announcing the date soon. God bless. pic.twitter.com/NNF7W66T2h
— Vishal (@VishalKOfficial) January 16, 2019
നടിക്കു പുറമേ നാഷണൽ ലെവൽ ബാസ്കറ്റ് ബോൾ കളിക്കാരിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ് അനിഷയെന്നും വിശാൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹശേഷം പല നടികളും അഭിനയം നിർത്തുമ്പോൾ അനിഷ അഭിനയം വിടേണ്ടതില്ലെന്നും തുടരാമെന്നുമാണ് വിശാൽ പറഞ്ഞിരുന്നത്.
നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്നും ഞാൻ പറഞ്ഞു. അതിന് അവൾ സമ്മതിച്ചുവെന്നും അവളോട് അതിന് നന്ദിയുണ്ടെന്നും വിശാൽ പറഞ്ഞിരുന്നു. നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ. തെലുങ്ക് നടിയാണ് അനിഷ. അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.