scorecardresearch
Latest News

ചങ്ങാതിയുടെ വിവാഹവേദിയിൽ ഡാൻസ് ചുവടുകളുമായി താരപത്നിമാർ; വീഡിയോ

വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, ആസിഫ് അലിയുടെ ഭാര്യ സമ, ധ്യാനിന്റെ ഭാര്യ അർപ്പിത, അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന എന്നിവർ വിശാഖിന്റെ വിവാഹവേദിയിൽ ചുവടുവയ്ക്കുന്ന വീഡിയോ ശ്രദ്ധ നേടുന്നു

asif ali, Aju Varghese, Vineeth Sreenivasan

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ റിസപ്ഷനിടെ വേദിയിൽ ചുവടുവയ്ക്കുന്ന താരപത്നിമാരുടെ വീഡിയോ ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, ആസിഫ് അലിയുടെ ഭാര്യ സമ, ധ്യാനിന്റെ ഭാര്യ അർപ്പിത, അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന എന്നിവരാണ് നടി നൂറിൻ ഷെരീഫിനൊപ്പം സ്റ്റേജിൽ ചുവടുവച്ചത്.

“ഇതാ, മോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം. അതെ!! ഞാൻ അവരെ അസാമാന്യ ഭാര്യമാർ എന്ന് വിളിക്കുന്നു, കാരണം അവർ ഞങ്ങളുടെ സംഘത്തിലെ ഏറ്റവും മികച്ച ഭാര്യമാരും, അമ്മമാരും മികച്ച സുഹൃത്തുക്കളും / സഹോദരിമാരുമാണ്,” വിശാഖ് കുറിച്ചു.

സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ.

നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്. പ്രകാശൻ പറക്കട്ടെയാണ് വിശാഖ് സുബ്രഹ്മണ്യം കൂടി പങ്കാളിയായി നിർമിച്ച് തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Visakh subramaniam shares the fabulous dance of mollywood wives video