Virus Movie Release Highlights: സമകാലിക കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തിനായി നടത്തിയ പോരാട്ടത്തെക്കുറിച്ചും പറയുന്ന ‘വൈറസ്’ തിയേറ്ററുകളിലേക്ക്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് സംവിധാനം നിര്‍വ്വഹിക്കുന്നത് ആഷിക് അബുവാണ്.

നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. കേരളത്തിന്റെ നിപാ അദ്ധ്യായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അവതരിപ്പിക്കുന്നത് രേവതിയാണ്.
Read More: ‘കാറ്റത്തെ കിളിക്കൂട്’മുതൽ ‘വൈറസ്’വരെ: രേവതി മിന്നിച്ച വേഷങ്ങള്‍
ഇവര്‍ക്ക് പുറമേ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, പാര്‍വതി, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ദർശന രാജേന്ദ്രൻ തുടങ്ങിയ താരങ്ങളും ഉണ്ട്.
രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൈജു ശ്രീധരന്, സംഗീതം സുഷിന് ശ്യാം. ആഷിഖ് അബുവിന്റെയും റിമയുടേയും ഉടമസ്ഥതയിലുള്ള ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്.