/indian-express-malayalam/media/media_files/uploads/2019/03/KK-Shailaja-Virus-film.jpg)
ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയ നടി രേവതിയാണ്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് അണിയറ പ്രവർത്തകർ പങ്കുവച്ച ഫോട്ടോയിലെ രേവതിയുടെ ലുക്കാണ്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ തന്നെയാണോ ഇത് എന്ന് തോന്നുന്ന വിധമാണ് ചിത്രത്തില്‍ രേവതിയുടെ ലുക്ക്. മന്ത്രി കെ.കെ. ശൈലജയുമായി വളരെ സാമ്യം തോന്നുന്ന തരത്തിലാണ് രേവതി ചിത്രത്തിനായി മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. വൈറസിനായി ക്യാമറ ചലിപ്പിക്കുന്ന രാജീവ് രവിയും ഇന്ന് പുറത്തുവിട്ട ചിത്രത്തിലുണ്ട്.
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.
Read More: ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കം
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നതായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്. ഒപിഎം ബാനറാണ് ചിത്രം നിർമിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.