ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. വരുന്ന ജനുവരിയിൽ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെത്തുമെന്ന കാര്യം ഇരുവരും ഒന്നിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, ഐപിഎൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും വീഡിയോ ആണ് ആരാധകരുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവരുന്നത്.
പതിവുപോലെ വിരാടിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ അനുഷ്കയും ഗ്യാലറിയിലുണ്ട്. കളിയുടെ സമ്മർദ്ദത്തിനിടയിൽ, ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യകാര്യത്തിൽ വിരാടിനു ശ്രദ്ധയുണ്ട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക.
ഇരുവരും തമ്മിലുള്ള ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. “എന്തൊരു ക്യൂട്ടാണ് അനുഷ്കയും വിരാടും,”എന്നാണ് ആരാധകർ പറയുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർസിബി) ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്കെ) അടുത്തിടെ നടന്ന ഐപിഎൽ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ.
They both are meant to be how cute nd pure they are !!
Full of love and Congratulations to @AnushkaSharma , plz take care of yourself ma’am !!
Love and respect @imVkohli captain #Virushka
pic.twitter.com/PFmij1UQ2P— /HBD Mani & Ash (@slay_like_diya) October 27, 2020
ക്രിക്കറ്റിനു പുറമേ തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്കയെന്നും തന്നെ ശരിയായ ദിശയിൽ നയിക്കുന്നത് അവളാണെന്നും മുൻപൊരു അവസരത്തിൽ കോഹ്ലി പറഞ്ഞിരുന്നു. ”എന്റെ ജീവിതത്തിൽ ക്രിക്കറ്റിന് പുറമേ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അുഷ്ക. ജീവിതത്തിൽ ശരിയായ വ്യക്തിയെയാണ് എനിക്ക് കിട്ടിയത്. അവൾ ഒരു പ്രൊഫഷണലാണ്, എന്റെ പ്രൊഫഷനെ അവൾ ശരിക്കും മനസിലാക്കുന്നുണ്ട്. ശരിയായ ദിശയിൽ അവൾ എന്നെ നയിക്കുന്നുമുണ്ട്,” കോഹ്ലി പറഞ്ഞതിങ്ങനെ.
Part of 2 of the special chat with @ivivianrichards and @imVkohli is out!
Playing in Australia brought the best out of them. Find out how they relished the challenge of taking on some of the best bowlers in the world.
Full interview – https://t.co/1ystv9lmpa pic.twitter.com/4TraXddaTK
— BCCI (@BCCI) August 23, 2019
”ഞങ്ങൾ ഒന്നിച്ചായിരിക്കുന്നതിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യം, ജീവിതത്തിൽ ശരിയായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബുദ്ധിമുട്ടുളള കാര്യങ്ങൾ ചെയ്യുമ്പോഴും നിങ്ങൾക്കൊപ്പം നിൽക്കും. ഫീൽഡിലും ഇതേ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ ഈ വ്യക്തിത്വം സഹായിക്കും,” കോഹ്ലി പറഞ്ഞു.
Read Also: അനുഷ്ക ശർമ്മയുടെ ബീച്ച് ഫോട്ടോ വിരാട് കോഹ്ലിയുടെ ഹൃദയം കവർന്നു
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ്ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ.
Read more: ദുബായിൽ സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്ലിയും