Virataparvam movie streaming on Netflix: വളരെ വിരളമായി മാത്രം വിവാദങ്ങളിൽ ചെന്ന് പെടാറുള്ള നടിയാണ് സായ്പല്ലവി. തന്റെ നിലപാടുകൾ സൂക്ഷ്മമായും കൃത്യമായും പറയാറുള്ള സായ്‌പല്ലവി അടുത്തിടെ നൽകിയ ഒരു അഭിമുഖം പക്ഷേ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ‘വിരാടപർവ്വം’ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുന്നതിനിടെ അവർ നടത്തിയ ചില പരാമർശങ്ങളാണ് ചർച്ചയായത്. തുടർന്ന് സായ്പല്ലവി തന്നെ അതിനു വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമെന്തെന്ന് ചോദിച്ചതായിരുന്നു ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ തലക്കെട്ടുകളിൽ നിറഞ്ഞത്. ‘ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും പാപമാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്’ എന്നാണു അവർ നൽകിയ വിശദീകരണം.
Read Here
- ‘എല്ലാ ജീവനും പ്രാധാന്യമുണ്ട്, ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്’; വിശദീകരണവുമായി സായ് പല്ലവി
- ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും കേട്ടിട്ടുണ്ട്, പക്ഷേ ആരാണ് ശരി എന്നറിയില്ല: സായ് പല്ലവി
ഇപ്പോൾ വിവാദപർവ്വം കടന്ന് ‘വിരാടപർവ്വം’ നെറ്റ്ഫ്ലിക്സിൽ എത്തുന്ന വിവരമാണ് സായ്പല്ലവി പങ്കു വയ്ക്കുന്നത്. ‘വിരാടപർവ്വത്തിലെ വെണ്ണല എനിക്ക് ചെയ്യാൻ ഭാഗ്യം സിദ്ധിച്ച റോളുകളിൽ അവിസ്മരണീയമായ ഒന്നാണ്. ഇന്ന് മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. നിങ്ങൾ എല്ലാവരും അവളുടെ യാത്ര കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു,’ സായിപല്ലവി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘വിരാടപർവ്വം’ ടീമിന് അവർ നന്ദിയും അറിയിച്ചു.
Read Here: Virata Parvam review: Sai Pallavi delivers a moving performance