Latest News

എനിക്കേറ്റവും പ്രിയപ്പെട്ട അനുഷ്ക്ക ചിത്രം; വിരാട് കോഹ്‌ലി പറയുന്നു

“അതൊരു ആത്മാവുള്ള കഥാപാത്രമാണ്. ചിത്രത്തിലെ പല രംഗങ്ങളും ഇപ്പോഴും ആവർത്തിച്ചാവർത്തിച്ച് കാണാറുണ്ട്”

Virat Kohli, Anushka Sharma, virat anushka, അനുഷ്ക ശർമ്മ, വിരാട് കോഹ്ലി, anushka virat, Ae Dil Hai Mushkil, Ae Dil Hai Mushkil movie, Virat Kohli Anushka Sharma

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തെയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. ആരാധകർ സ്നേഹത്തോടെ വിരുഷ്ക എന്നാണ് ഇരുവരെയും വിളിക്കുന്നത്. അനുഷ്കയുടെയും വിരാടിന്റെയും മകൾ വാമികയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.

ഇപ്പോഴിതാ, തനിക്ക് ഏറെയിഷ്ടപ്പെട്ട അനുഷ്കയുടെ സിനിമയെ കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രൺബീർ കപൂർ, അനുഷ്ക ശർമ, ഐശ്വര്യറായ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ഹെ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രമാണ് അനുഷ്കയുടെ സിനിമകളിൽ തനിക്കേറ്റവും ഇഷ്ടമെന്നാണ് കോഹ്‌ലി പറയുന്നത്. ചിത്രത്തിലെ പല രംഗങ്ങളും പലപ്പോഴും താൻ ആവർത്തിച്ചാവർത്തിച്ച് കാണാറുണ്ടെന്നും വിരാട് പറഞ്ഞു.

‘ഹെ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിൽ അനുഷ്ക ശർമ അവതരിപ്പിച്ച അലിസേ ഖാൻ ആത്മാവുള്ള കഥാപാത്രമാണെന്നും താനത് പലപ്പോഴും അനുഷ്കയോട് പറയാറുണ്ടെന്നും കോഹ്‌ലി പറയുന്നു. “അലിസേ കാൻസർ ബാധിതയായത് അറിഞ്ഞ് രൺബീറിന്റെ കഥാപാത്രമായ അയാൻ തിരികെ വരുന്നതുമെല്ലാം ഞാനിപ്പോഴും കാണുന്ന രംഗങ്ങളിൽ ഒന്നാണ്. അതിലെ ഗാനങ്ങളും എനിക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്.”

കരൺ ജോഹർ സംവിധാനവും നിർമാണവും നിർവഹിച്ച ‘ഹെ ദിൽ ഹെ മുഷ്കിൽ’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വർഷം പൂർത്തിയാവുകയാണ്. ചിത്രത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു.

Read more: അനുഷ്കയ്ക്കും മകൾ വാമികയ്ക്കും ഒപ്പമുള്ള പുതിയ ചിത്രവുമായി വിരാട് കോഹ്‌ലി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Virat kohlis favourite anushka sharma film ae dil hai mushkil

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com