ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരു പോലെ ഉത്സവമാക്കിയ ഒന്നായിരുന്നു വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ്മ വിവാഹം. വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടു ഒടുവില്‍ ഇറ്റലിയില്‍ വച്ച് ഇരുവരും വിവാഹിതരായി. പിന്നീടുള്ള വാര്‍ത്തകള്‍ വിവാസത്കാരത്തെക്കുറിച്ചും ഇരുവരുടേയും യാത്രകളെക്കുറിച്ചുമൊക്കെയായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരുമാസം ആകാറായി. ഇപ്പോളും വാര്‍ത്തകളുടെ തലക്കെട്ടില്‍ നിന്നും ഇരുവരും ഇറങ്ങിപ്പോയിട്ടില്ല. പിതിയ വാര്‍ത്ത വിവാഹ സമയത്ത് അനുഷ്‌ക അണിയിച്ച മോതിരം കോഹ്ലി തന്റെ മാലയില്‍ തൂക്കിയിട്ടതാണ്. വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ക്കുന്നത് കുറച്ചുകാലമായി ട്രെന്‍ഡാണ്. ഇത്തരത്തിലുള്ള കോഹ്ലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത്. ഒരു ആരാധകന്‍ കോഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്.

ദി വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസ്ബന്റ് ഗോള്‍ എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തെ മനോഹരം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ഡിസംബര്‍ 11 നായിരുന്നു കോഹ്ലി-അനുഷ്‌ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്ലി-അനുഷ്‌ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലര്‍ക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ