scorecardresearch

കിഷോർ കുമാറിന്റെ ബംഗ്ലാവ് ഇനി മുതൽ കോഹ്ലിയുടെ റസ്റ്റോറന്റ്

വൺ8 കമ്മ്യൂണെന്ന പേരിലൊരു ഭക്ഷണശാലാശൃംഖല തന്നെ കോഹ്ലിയ്ക്കുണ്ട്

കിഷോർ കുമാറിന്റെ ബംഗ്ലാവ് ഇനി മുതൽ കോഹ്ലിയുടെ റസ്റ്റോറന്റ്

പ്രശസ്തഗായകനും നടനുമായ കിഷോർ കുമാറിന്റെ ‘ഗൗരി കുഞ്ജ്’ ഇനി മുതൽ ആഡംബര ഭക്ഷണശാല. ആശയം മറ്റാരുടേതുമല്ല, സാക്ഷാൽ വിരാട് കോഹ്ലിയുടേത്. ‘വളരെ ശാന്തമായൊരു വൈബാണിവിടെ’ പുതിയ റസ്റ്റോറന്റ് ആരാധകരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയിൽ കോഹ്ലി പറയുന്നു.

‘ഞാൻ കിഷോർ ദായുടെ വലിയൊരു ഫാനാണ്. അദ്ദേഹത്തിന്റെ പാട്ടുകളെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുമുണ്ട്. അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിലെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നു. ആരോ പണ്ട് ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ആ ഒരു വ്യക്തിപ്രഭാവം വളരെ ഇഷ്ടമാണ്,’ എന്തുകൊണ്ട് കിഷോർ കുമാറിന്റെ ബംഗ്ലാവ് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഇതായിരുന്നു കോഹ്ലിയുടെ മറുപടി.

ടെലിവിഷന്‍ അവതാരകനായ മനീഷ് പോളിനൊപ്പമുള്ള ഈ വിഡിയോയിൽ താരം കിഷോർ കുമാറിന്റെ ‘മേരെ മെഹബൂബ ഖയാമത് ഹോഗി..’ എന്ന ഗാനത്തിന്റെ കുറച്ചു വരികൾ ആലപിക്കുകയും ചെയ്യുന്നുണ്ട്.

റസ്റ്റോറന്റിൽ ലഭ്യമായ ഭക്ഷണത്തെക്കുറിച്ചുള്ള മനീഷിന്റെ ചോദ്യത്തിന് ‘നിങ്ങൾ തന്നെ കഴിച്ചു നോക്കൂ’ എന്നായിരുന്നു വിരാടിന്റെ മറുപടി. ഭക്ഷണം തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണെന്ന് വ്യക്തമാക്കിയ കോഹ്ലി ഉപഭോക്താക്കൾ വീണ്ടും വീണ്ടും തന്റെ റസ്റ്റോറന്റ് തേടിവരണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. ഒരു കാര്യത്തിൽ മുഴുവനായി താല്‍പര്യമില്ലെങ്കിൽ പരമാവധി താനത് ചെയ്യാറില്ലെന്നും പുതിയ സംരംഭത്തെക്കുറിച്ചുള്ള സംഭാഷണത്തിനിടയിൽ കോഹ്ലി കൂട്ടിച്ചേർത്തു. വൺ8 കമ്മ്യൂണെന്ന പേരിലൊരു ഭക്ഷണശാലാശൃംഖല തന്നെ കോഹ്ലിയ്ക്കുണ്ട്. അതിലൊന്നായി ജുഹുവിലെ ഈ പുതിയ റസ്റ്റോറന്റ് ഒക്ടോബർ എട്ടിന് പ്രവർത്തനം ആരംഭിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Virat kohli turns kishore kumars old bungalow into plush restaurant video