വിരാട് കോഹ്‌ലിയുമായുളള വിവാഹത്തിനുശേഷമുളള അനുഷ്ക ശർമ്മയുടെ ആദ്യ സിനിമയാണ് പരി. ഹൊറർ സിനിമയാണിത്. സിനിമ ഇന്നാണ് റിലീസ് ചെയ്തത്. എല്ലായിടത്തുനിന്നും നല്ല റിവ്യൂവാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അനുഷ്കയുടെ ഭർത്താവ് വിരാട് കോഹ്‌ലിയും സിനിമ കണ്ടു. ഇന്നലെ രാത്രി നടത്തിയ സ്പെഷൽ സ്ക്രീനിങ്ങിന് കോഹ്‌ലിയും എത്തിയിരുന്നു. പരിക്ക് എല്ലാ പിന്തുണയും നൽകി കോഹ്‌ലി ആദ്യം മുതലേ ഒപ്പമുണ്ടായിരുന്നു. കോഹ്‌ലി ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരിക്കുമ്പോഴാണ് പരിയുടെ ടീസർ പുറത്തിറങ്ങുന്നത്. തന്റെ ട്വിറ്റർ പേജിൽ ടീസർ ഷെയർ ചെയ്തുകൊണ്ടാണ് കോഹ്‌ലി ഭാര്യയ്ക്കുളള പിന്തുണ അറിയിച്ചത്.

പരി സിനിമ കണ്ട ശേഷം അനുഷ്കയെക്കുറിച്ചോർത്ത് താൻ അഭിമാനിക്കുന്നുവെന്നാണ് കോഹ്‌ലി പറഞ്ഞിരിക്കുന്നത്. ”പരി കണ്ടു, എന്റെ ഭാര്യ ചെയ്ത സിനിമയിൽവച്ച് ഏറ്റവും മികച്ചത്. വളരെ കാലത്തിനുശേഷം ഞാൻ കണ്ടൊരു മികച്ച സിനിമ. ഞാൻ സിനിമ കണ്ട് പേടിച്ചു പോയി. അനുഷ്കയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു”, കോഹ്‌ലി ട്വീറ്റ് ചെയ്തു.

പ്രോസിത് റോയിയാണ് പരിയുടെ സംവിധായകൻ. ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. അനുഷ്കയുടെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook