ബോളിവുഡ് സിനിമാലോകത്തെ മിന്നും താരമാണ് അനുഷ്ക ശർമയെങ്കിലും തന്റെ ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലിയാണ് ഡാൻസ് ചെയ്യാൻ മിടുക്കൻ എന്നാണ് താരം പറയുന്നത്. ഇന്ത്യൻ സ്പോർട് ഹോണേഴ്സിന്റെ റെഡ് കാർപ്പറ്റിൽ വച്ചായിരുന്നു വിരാട് കോഹ്ലി തന്റെ ശീലത്തെ കുറിച്ച് പറഞ്ഞത്. മദ്യപിച്ച് കഴിഞ്ഞാൽ താൻ ഡാൻസ് ചെയ്യാൻ മിടുക്കാനാണെന്നാണ് വിരാടിന്റെ വാക്കുകൾ.
ഡാൻസ് ഫ്ളോറിൽ ആരായിരിക്കും കൂടുതൽ തിളങ്ങുക എന്ന ചോദ്യത്തിന് വിരാടിനു നേരെയാണ് അനുഷ്‌ക വിരൽ ചൂണ്ടിയത്. നടിയായ ഭാര്യയിൽ നിന്ന് ലഭിച്ച വിശേഷണം കേട്ട് അത്ഭുതപ്പെടുകയാണ് വിരാട്. ഭർത്താവിനു പാട്ടു പാടാനും ഡാൻസ് ചെയ്യാനും ഇഷ്ടമാണെന്ന് പറയുകയാണ് അനുഷ്ക.
“ഞാനിപ്പോൾ മദ്യപിക്കാറില്ല പക്ഷെ ഒരിക്കൽ പാർട്ടിയിൽ പങ്കെടുക്കുന്ന സമയത്ത് രണ്ട് ഡ്രിങ്ക് കുടിച്ച ശേഷം ഞാൻ നൃത്തം ചെയ്തിരുന്നു”, വിരാട് പറഞ്ഞു. “ആ ഒരു അവസ്ഥയിൽ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ല. അന്ന് എത്ര കുടിച്ചാലും എനിക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.”
പെട്ടെന്നൊരു പ്രശ്നം വന്നാൽ നിങ്ങൾ വിളിക്കുന്ന സുഹൃത്ത് ആരായിരിക്കും എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം പേരുകൾ പറഞ്ഞു. ആർആർആർ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനൊത്ത് നൃത്തം ചെയ്താണ് വിരാട് റെഡ് കാർപ്പറ്റിൽ നിന്ന് മടങ്ങിയത്.വിരാടിന്റെ ഓർമശക്തിയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും അനുഷ്ക വേദിയിൽ പറഞ്ഞു.