ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്നത് അത്ര പുതുമയുള്ള വാര്‍ത്തയൊന്നുമല്ല. വിരുഷ്‌ക എന്ന പേരില്‍ ആരാധകര്‍ തന്നെ ഈ പ്രണയ ജോഡികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയതാണ്. കഴിഞ്ഞദിവസം ആമിര്‍ഖാന്‍ അവതാരകനായെത്തിയ ചാനല്‍ പരിപാടിയില്‍ കോഹ്ലി അനുഷ്‌കയെക്കുറിച്ചൊരു വെളിപ്പെടുത്തല്‍ നടത്തി. താന്‍ അനുഷ്‌കയെ നുഷ്‌കി എന്നാണ് വിളിക്കുകയെന്ന് കോഹ്ലി പറയാതെ പറഞ്ഞു.

‘നുഷ്‌കി വളരെ ആത്മാര്‍ത്ഥതയുള്ളയാളാണ്’ എന്നായിരുന്നു കോഹ്ലി പറഞ്ഞത്. അനുഷ്‌കയെ കുറിച്ചായിരുന്നു കോഹ്ലി സംസാരിച്ചുകൊണ്ടിരുന്നത്. നുഷ്‌കി എന്നാണോ കോഹ്ലി അനുഷ്‌കയെ സ്‌നേഹത്തോടെ വിളിക്കുന്നത് എന്ന കഥയൊക്കെ ഇനി 15ാം തിയതി പരിപാടി കാണുമ്പോള്‍ അറിയാം.

കോഹ്ലിയുമായുളള പ്രണയബന്ധം പരസ്യമായി പറയാന്‍ അനുഷ്‌ക ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ കോഹ്ലിയാകട്ടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയും സന്ദേശങ്ങളിലൂടെയും പരസ്യമായും അല്ലാതെയും അനുഷ്‌കയോടുളള തന്റെ പ്രണയം ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. അനുഷ്‌കയ്ക്ക് ഒപ്പമുളള ചിത്രം കോഹ്ലി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയതോടെയാണ് ഇരുവരുടെയും പ്രണയം ദൃഢമാണെന്ന് ഏവരും സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ