scorecardresearch
Latest News

വാമികയെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് കോഹ്‌ലി

സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി അനുഷ്കയ്ക്കും മകൾക്കുമൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു കോഹ്‌ലി

വാമികയെ നെഞ്ചോട് ചേർത്ത് അനുഷ്ക; മകളുടെ ഫൊട്ടോ എടുക്കരുതെന്ന് അഭ്യർത്ഥിച്ച് കോഹ്‌ലി

മകൾ വാമികയെ പാപ്പരാസികളിൽനിന്നും അകറ്റിനിർത്താൻ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും എപ്പോഴും ശ്രമിക്കാറുണ്ട്. മകൾ ജനിച്ചപ്പോൾ തന്നെ അവളുടെ ചിത്രങ്ങൾ ആരും പകർത്തരുതെന്ന് കോഹ്‌ലി അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും മകൾക്കുവേണ്ടി ഫൊട്ടോഗ്രാഫർമാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് കോഹ്‌ലി.

സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി അനുഷ്കയ്ക്കും മകൾക്കുമൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു കോഹ്‌ലി. വാഹനത്തിൽനിന്നും വിരാട് ആണ് ആദ്യം ഇറങ്ങിയത്. മകളുടെ ഫൊട്ടോ ദയവ് ചെയ്ത് പകർത്തരുതെന്ന് കോഹ്‌ലി അഭ്യർത്ഥിച്ചു. അതിനുശേഷമാണ് വാമികയെയും കൊണ്ട് അനുഷ്ക ഇറങ്ങിയത്.

2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. അടുത്തിടെയാണ് വിരാടും അനുഷ്കയും മകൾക്കൊപ്പം നാലാം വിവാഹ വാർഷികം ആഘോഷിച്ചത്. മകൾ വാമികയ്ക്ക് ഒപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്ത് അനുഷ്കയ്ക്കായ് മനോഹരമായൊരു കുറിപ്പും വിവാഹ വാർഷിക ദിനത്തിൽ കോഹ്‌ലി പങ്കുവച്ചു.

”4 വർഷമായി എന്റെ മണ്ടൻ തമാശകളും അലസതയും സഹിച്ചവൾ. 4 വർഷമായി എന്നെ അനുദിനം അംഗീകരിക്കുകയും ഞാൻ എത്ര ശല്യപ്പെടുത്തുന്നവനാണെങ്കിലും എന്നെ സ്നേഹിക്കുകയും ചെയ്തവൾ. ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹത്തിന്റെ 4 വർഷം. ഏറ്റവും സത്യസന്ധയായ, സ്‌നേഹനിധിയായ, ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് 4 വർഷം, ലോകം മുഴുവൻ നിങ്ങൾക്ക് എതിരായാലും ശരിയായതിനൊപ്പം നിൽക്കാൻ എന്നെ പ്രചോദിപ്പിച്ചവൾ. നിന്നെ വിവാഹം കഴിച്ചിട്ട് 4 വർഷം. ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കും. ഒരു കുടുംബമെന്ന നിലയിലുള്ള നമ്മുടെ ഒന്നാം വാർഷിക ദിവസം കൂടുതൽ സവിശേഷമാണ്, ഈ കുഞ്ഞു കുറുമ്പുകാരിയോടെ ജീവിതം പൂർണ്ണമായി,” കോഹ്‌ലി കുറിച്ചു.

2017 ഡിസംബർ 11ന് ഇറ്റലിയിൽ വച്ച് സ്വപ്നതുല്യമായ വിവാഹമായിരുന്നു അനുഷ്‌ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും. ഇപ്പോൾ സാധാരണയായി സെലിബ്രിറ്റികൾ ചെയ്യുന്നത് പോലെ വിവാഹദിനം വരെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവർ രഹസ്യമാക്കി വച്ചിരുന്നു.

Read More: അനുഷ്‌കയോട് വിവാഹഭ്യർത്ഥന നടത്തിയിട്ടില്ല, ഞങ്ങൾ വിവാഹിതരാകുമെന്ന് അറിയാമായിരുന്നു: വിരാട് കോഹ്‌ലി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Virat kohli leaves for south africa with anushka sharma and vamika