അടുത്തകാലത്ത് ആരാധകര്‍ ഏറ്റവുമധികം ആഘോഷിച്ച താരവിവാഹമായിരുന്നു ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും. വിവാഹം മാത്രമല്ല, ഇരുവരുടേയും യാത്രകളും സന്തോഷ നിമിഷങ്ങളുമെല്ലാം ആരാധകരെയും ആഹ്ലാദിപ്പിച്ചു.

Such a stunner, Love of my life! @anushkasharma

A post shared by Virat Kohli (@virat.kohli) on

വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞെങ്കിലും മാധ്യമങ്ങളിലും ഇരുവരും ഇപ്പോളും നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞദിവസം കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ ഫോട്ടോ പങ്കുവച്ചിരുന്നു. അനുഷ്‌ക കിടുവാണെന്നും തന്റെ ജീവിതത്തിന്റെ സ്‌നേഹമാണെന്നുമാണ് ചിത്രത്തോടൊപ്പം കോഹ്ലി എഴുതിയത്.

ഇരുവരുടേയും ആരാധകര്‍ ചിത്രം ആഘോഷിക്കുകയാണ്. ആരാധകരില്‍ ടെന്നിസ് താരം സാനിയാ മിര്‍സയും നടി ദിയ മിര്‍സയുമുണ്ട്. പലരും പറയുന്നത് കോഹ്ലിയും അനുഷ്‌കയും രാമനേയും സീതയേയും പോലാണെന്നാണ്.

കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു ഇരുവരുടേയും വിവാഹം. ഇറ്റലിയില്‍ വച്ച് വിവാഹിതരായ ഇരുവരും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഡല്‍ഹിയിലും മുംബൈയിലും റിസെപ്ഷന്‍ സംഘടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ