ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശർമ്മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ന് ഡൽഹിയിൽ നടക്കുന്ന വിവാഹ വിരുന്നിൽ പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ഇരുവരും നേരിട്ടെത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുവർക്കുമൊപ്പമുള്ള മോദിയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ പങ്കുവച്ചു. ഇന്നലെ വൈകുന്നേരമാണ് ഇരുവരും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇരുവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ മിലാനിൽ വച്ചായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഇന്ന് ഡൽഹിയിലും 26 ന് മുംബൈയിലും വിരുന്ന് സൽക്കാരം നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ