മുംബൈയിലെ ഗംഭീര വിരുന്നിനുശേഷം വിരാട് കോഹ്‌ലി-അനുഷ്ക ദമ്പതികൾ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഇന്ത്യൻ ടീമിനൊപ്പമാണ് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. അവിടെ വച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ജനുവരി 5 മുതൽ ഫെബ്രുവരി 24 വരെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര. മൂന്നു ടെസ്റ്റ് മൽസരങ്ങളും 6 ഏകദിനങ്ങളും 3 ടിട്വന്റി മൽസരങ്ങളും ഇരുരാജ്യങ്ങളും തമ്മിൽ കളിക്കും.

അതേസമയം, അനുഷ്ക ജനുവരി ആദ്യവാരം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് അനുഷ്ക എത്തുന്നത്. മാത്രമല്ല ഫെബ്രുവരി 9 ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രമായ പാരിയുടെ പ്രൊമോഷനും അനുഷ്കയ്ക്ക് ചെയ്യേണ്ടതായുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook