നവദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ബോളിവുഡ് താരങ്ങൾക്കായി മുംബൈയിൽ നടത്തിയ വിവാഹ റിസപ്ഷൻ താരപ്രതിഭകളാൽ തിങ്ങിനിറഞ്ഞതായി. ബിഗ് ബി മുതൽ കിങ് ഖാൻ വരെ വിരുഷ്ക ദമ്പതികളെ ആശംസിക്കാനെത്തി. ക്രിക്കറ്റ് താരങ്ങളും ആഘോഷത്തിൽ അണിചേർന്നു.

അമിതാഭ് ബച്ചൻ മകൾ ശ്വേത നന്ദയ്ക്കൊപ്പമാണ് എത്തിയത്. അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യ റായ്ക്കൊപ്പവും. ഷാരൂഖ് ഖാൻ തനിച്ചാണ് വന്നത്. കരൺ ജോഹർ, കത്രീന കെയ്ഫ്, വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര, ശ്രീദേവി, മാധുരി ദീക്ഷിത്, രേഖ ഉൾപ്പെടെ ഒട്ടുമിക്ക താരങ്ങളും പാർട്ടിക്കെത്തി.

മുംബൈ ആഘോഷങ്ങളിൽ സ്റ്റാറായത് അനുഷ്കയുടെ അടുത്ത സുഹൃത്ത് കൂടിയായ ഷാരൂഖ് ഖാൻ ആയിരുന്നു. വിരുഷ്ക ദമ്പതികൾക്കൊപ്പം ബോളിവുഡ് ഹിറ്റ് ഗാനങ്ങൾക്കൊപ്പം ഷാരൂഖ് നൃത്തം വയ്ക്കുകയും ചെയ്തു. വിരുഷ്ക ദമ്പതികളും ഷാരൂഖിനൊപ്പം നൃത്തം ചെയ്തു. ജബ് തക് ഹേ ജാൻ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗ് നവദമ്പതികൾക്കായി സ്റ്റേജിൽവച്ച് ഷാരൂഖ് ഡെഡിക്കേറ്റ് ചെയ്യുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook